റോയല്‍ വെഡ്ഡിങിന് ക്ഷണം ലഭിച്ചു എന്നാണ് പറഞ്ഞത്, ഋഷഭ് ഷെട്ടി കേരളത്തിലെത്തിയത് അഹാനയുടെയും നിമിഷിന്റെയും വിവാഹത്തിനോ?

4 days ago 3
സെപ്റ്റബര്‍ മാസം തുടങ്ങിയപ്പോള്‍ ഉള്ള ചര്‍ച്ചയാണ് നിമിഷ് രവിയുടെയും അഹാന കൃഷ്ണയുടെയും കല്യാണം ഈ മാസം ഉണ്ടാവും എന്ന്. പ്രചരിച്ച വാര്‍ത്തകള്‍ പ്രകാരം സെപ്റ്റംബര്‍ 12 ന് കോവളത്ത് വച്ച് വിവാഹം നടക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അന്നത്തെ ദിവസം വിവാഹം നടന്നതായി യാതൊരു തര ഔദ്യോഗിക സ്ഥിരീകരണവും വന്നിട്ടില്ല, ഒരു ഫോട്ടോ പോലും പുറത്തു വിട്ടിട്ടില്ല. സെപ്റ്റംബര്‍ 15 ന് വളരെ ഗ്രാന്റ് ആയി വിവാഹ റിസപ്ഷന്‍ നടക്കും എന്നും പറഞ്ഞിരുന്നു. ഇതുവരെ അക്കാര്യത്തിലും വ്യക്തതയൊന്നും തന്നെയില്ല.

വിവാഹം നടക്കും എന്ന് പറഞ്ഞ തിയ്യതികളില്‍ പോലും നിമിഷ് രവി യും, സിന്ധു കൃഷ്ണയുമൊക്കെ ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്നു. മറ്റ് പലരും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായൊക്കെ ഷെയര്‍ ചെയ്ത ഇരുവരും, വിവാഹത്തെ സംബന്ധിച്ച ഒന്നും തന്നെ പോസ്റ്റ് ചെയ്തതുമില്ല. അഹാന - നിമിഷ് രവി വിവാഹം ഇപ്പോഴും ഒരു കിംവദന്തിയുടെ പുകമറയില്‍ തന്നെ നില്‍ക്കുകയാണ്.

Samayam Malayalamഎംഎസ് സുബ്ബലക്ഷ്മിയായി രശ്മിക മന്ദാന, അനിരുദ്ധിൻറെ സംഗീതവും! അതൊന്ന് കാണേണ്ടത് തന്നെയാവും, ആവേശത്തിൽ ആരാധകർ
അതിനിടയിലാണ് കന്നട സൂപ്പര്‍ താരം, കാന്താര നായകന്‍ ഋഷഭ് ഷെട്ടി കേരളത്തില്‍ എത്തിയ വാര്‍ത്തകള്‍ വന്നത്. ഭാര്യയ്‌ക്കൊപ്പം തിരുവനന്തപുരത്തെത്തിയ ഋഷഭ് ഷെട്ടി പദ്മനാഭ സ്വാമീക്ഷേത്രത്തിലും, ആറ്റുകാല്‍ ദേവി ക്ഷേത്രത്തിലും ദര്‍ശനം നടത്തി. മാധ്യമങ്ങളോട് പ്രതികരിക്കവെ, കേരളം നല്‍കുന്ന സ്വീകരണത്തെ കുറിച്ചും ഇഷ്ടത്തെ കുറിച്ചും ഋഭ് ഷെട്ടി സംസാരിച്ചിരുന്നു. തീര്‍ച്ചയായും കാന്താര 3 വരും എന്നും അറിയിച്ചു.

അതിനൊക്കെ അപ്പുറം, എന്തിന് കേരളത്തിലേക്ക് വന്നു എന്നതിനെ കുറിച്ച് ഋഷഭ് ഷെട്ടി പറഞ്ഞ കാര്യമാണ് ചര്‍ച്ചയാവുന്നത്. കേരളത്തിന് ഇതിന് മുന്‍പ് വന്നിട്ടുണ്ടെങ്കിലും തിരുവനന്തപുരത്തേക്ക് വരുന്നത് ഇതാദ്യമായിട്ടാണ്. ഇവിടെ ഒരു റോയല്‍ വെഡ്ഡിങിന് ക്ഷണം കിട്ടിയതിന്റെ ഭാഗമായിട്ടാണ് വന്നത് എന്നാണ് ഋഷഭ് ഷെട്ടി പറഞ്ഞത്. എന്നാല്‍ ആരുടെ കല്യാണമാണ് എന്ന് നടന്‍ വെളിപ്പെടുത്തിയിട്ടില്ല. അതിന് പിന്നാലെ, അഹാനയുടെ വെഡ്ഡിങ് റിസപ്ഷന് വേണ്ടിയാണ് കന്നട സൂപ്പര്‍ താരം കേരളത്തിലെത്തിയത് എന്ന വാര്‍ത്തയും പ്രചരിച്ചു.


അഹാനയുടെയും നിമിഷ് രവിയുടെയും വിവാഹത്തിന് പങ്കെടുക്കാന്‍ മാത്രം ഋഷഭ് ഷെട്ടിയുമായുള്ള ബന്ധം എന്താണ് എന്ന ചര്‍ച്ചയും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. രാഷ്ട്രീയ പരമായോ സിനിമ പരമായോ ഋഷഭ് ഷെട്ടിക്കും അഹാന കൃഷ്ണയുടെ കുടുംബത്തിനും ബന്ധങ്ങളില്ല. കൃഷ്ണ കുമാറിന്റെ രാഷ്ട്രീയ - സിനിമ ബന്ധം അനുസരിച്ചാണെങ്കില്‍ കേരളത്തില്‍ നിന്നു തന്നെയുള്ള പ്രമുഖ താരങ്ങളും രാഷ്ട്രീയ നേതാക്കളും ഇന്ന് തിരുവനന്തപുരത്ത് എത്തിപ്പെടേണ്ടതാണ്, ആ തരത്തിലുള്ള യാതൊരു റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടില്ല. ഈ സാഹചര്യത്തിലാണ്, ശരിക്കും ഋഷഭ് ഷെട്ടി എത്തിയത് അഹാന - നിമിഷ് രവി വിവാഹത്തിന് തന്നെയാണോ എന്ന ചോദ്യമുയരുന്നത്.
Read Entire Article