Published: December 29, 2025 09:03 AM IST Updated: December 29, 2025 11:03 AM IST
1 minute Read
തിരുവനന്തപുരം∙ റൺമഴ പെയ്ത ഇന്ത്യ–ശ്രീലങ്ക വനിതാ ട്വന്റി20 മത്സരത്തിൽ പിറന്നത് 2 ഇന്ത്യൻ റെക്കോർഡുകൾ ഉൾപ്പെടെ 3 നാഴികക്കല്ലുകൾ. ഇന്ത്യ നേടിയ 221 റൺസ്, വനിതാ രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യയുടെ റെക്കോർഡ് സ്കോർ ആണ്. ഓപ്പണിങ് വിക്കറ്റിൽ ഷഫാലി വർമയും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയും ചേർന്നുള്ള 162 റൺസ് ഇന്ത്യൻ സഖ്യത്തിന്റെ പുതിയ റെക്കോർഡ് കൂട്ടുകെട്ടുമായി. ഇന്നലെ 27 റൺസ് നേടിയതോടെ സ്മൃതി രാജ്യാന്തര ക്രിക്കറ്റിൽ 10000 റൺസ് തികയ്ക്കുകയും ചെയ്തു.
2024ൽ വെസ്റ്റിൻഡീസിനെതിരെ നവി മുംബൈയിൽ നേടിയ 217 റൺസിന്റെ റെക്കോർഡ് സ്കോർ ആണ് ഇന്നലെ ഇന്ത്യ തിരുത്തിക്കുറിച്ചത്. അതിന് അടിത്തറയിട്ട ഷെഫാലി–സ്മൃതി സഖ്യം സ്വന്തം കൂട്ടുകെട്ടിന്റെ റെക്കോർഡ് തന്നെയാണ് വീണ്ടും തിരുത്തിയത്.
2019ൽ വെസ്റ്റിൻഡീസിനെതിരെ ഇവർ നേടിയ 143 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്നലെ 162 ആക്കി പുതിയ ചരിത്രമെഴുതിയത്. ഇന്ത്യൻ സഖ്യത്തിന്റെ മികച്ച മൂന്നാമത്തെ കൂട്ടുകെട്ടും ഇവരുടെ പേരിൽ തന്നെ; 2024ൽ ഓസ്ട്രേലിയയ്ക്കെതിരെ നേടിയ 137 റൺസ്.
English Summary:








English (US) ·