Published: April 05, 2026 08:44 PM IST
1 minute Read
ഹൈദരാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ആദ്യ വിജയത്തിനു പിന്നാലെ ഗാലറിയിൽ കണ്ണുനിറഞ്ഞ് ടീം ഉടമ സഞ്ജീവ് ഗോയങ്ക. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ലക്നൗവിന്റെ മത്സരം കാണാൻ ടീമിനൊപ്പം ഗോയങ്കയും ഹൈദരാബാദിലെത്തിയിരുന്നു. ടീം വിജയത്തിലേക്കു മുന്നേറുമ്പോൾ ഇടയ്ക്കിടെ പ്രാർഥിച്ച ഗോയങ്ക മത്സര ശേഷം ഗ്രൗണ്ടിൽ ഇറങ്ങി ക്യാപ്റ്റൻ ഋഷഭ് പന്തിനെ കെട്ടിപ്പിടിച്ചു. ലക്നൗവിന്റെ വിജയാഘോഷത്തിനിടെ ഗാലറിയിൽ നിൽക്കുന്ന ഗോയങ്കയുടെ കണ്ണുനിറഞ്ഞിരുന്നു. ഗോയങ്കയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ അഞ്ചു വിക്കറ്റ് വിജയമാണ് ലക്നൗ നേടിയത്. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. മറുപടിയിൽ 19.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്നൗ വിജയ റൺസ് കുറിച്ചു. ലക്നൗ ക്യാപ്റ്റന്‍ ഋഷഭ് പന്ത് അർധ സെഞ്ചറി നേടി പുറത്താകാതെനിന്നു. 50 പന്തുകൾ നേരിട്ട ഋഷഭ് 9 ഫോറുകൾ അടിച്ച് 68 റൺസാണു നേടിയത്. ഇതിനു പിന്നാലെയായിരുന്നു ഗോയങ്കയുടെ ആഘോഷം.
സീസണിലെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ലക്നൗ തോറ്റതിനു പിന്നാലെ ഗ്രൗണ്ടിലിറങ്ങിയ ഗോയങ്ക, ഋഷഭ് പന്തുമായി ഗൗരവം വിടാതെ ചർച്ച നടത്തിയത് വൻ വിവാദമായിരുന്നു. ഗോയങ്കയോട് ഋഷഭ് പന്തും ടീം പരിശീലകനും കാര്യങ്ങൾ വിശദീകരിക്കുന്ന ദൃശ്യങ്ങളാണ് വലിയ ചർച്ചയായത്. സംഭവത്തിനു പിന്നാലെ ഗോയങ്കയെ പിന്തുണച്ച് ലക്നൗ താരം മുഹമ്മദ് ഷമി രംഗത്തെത്തിയിരുന്നു. ടീമിനായി കോടികൾ മുടക്കുന്ന ഒരാൾ ടീമിന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് സ്വാഭാവികമാണെന്നായിരുന്നു ഷമിയുടെ ന്യായീകരണം.
Sanjiv Goenka was virtually successful tears aft Rishabh Pant finished the match. Sanjiv Goenka is precise passionate astir cricket, and this triumph means a batch to him.🥺❤️
pic.twitter.com/eO7BOeOX8K
English Summary:








English (US) ·