Authored by: ഋതു നായർ|Samayam Malayalam•31 Jul 2025, 10:28 am
അഞ്ചാം ക്ലാസിൽ ഞാൻ പഠിക്കുമ്പോൾ ആണ് ആദ്യമായി ഭാവനചേച്ചിയെ കാണുന്നത്; അന്ന് ഞാൻ ഓർത്തില്ല ഇന്ന് ഇങ്ങനെ ഒരു നിമിഷത്തിൽ നമ്മൾ എത്തുമെന്ന്
ഭാവന ലക്ഷ്മി (ഫോട്ടോസ്- Samayam Malayalam) ALSO READ: ആദ്യം ദേഷ്യം തോന്നി പിന്നാലെ അത് പ്രണയമായി! പത്താം ക്ലാസിൽ പഠിക്കുമ്പോൾ മനസ്സിൽ പതിഞ്ഞ ശബ്ദം; അനിലിന്റെ ഓർമ്മയിൽ മായ
ഒരു ഫാൻഗേളിൽ നിന്ന് മേക്കപ്പ് ആർട്ടിസ്റ്റിലേക്ക്. സ്കൂൾ കാലം മുതൽ ഞാൻ ആരാധിച്ചിരുന്ന ഭാവന മേനോന്റെ കൂടെ നിന്നപ്പോൾ അത് എന്റെ സ്വപ്ന സഫലീകരണത്തിന്റെ നിമിഷങ്ങൾ ആണ്. ഞാൻ ഭാവനയുടെ (ചേച്ചിയുടെ ) ഒപ്പം നിന്നു എന്ന് എനിക്ക് ഇപ്പോള്, പോലും വിശ്വസിക്കാൻ വയ്യ തീർത്തും ഒരു മായാ ലോകത്തിൽ പെട്ട പോലെ തോന്നുന്നു. വളരെ നല്ല മനസിന്റെ ഉടമ, ഭൂമിയോളം വിനയാന്വിത ആയ ഒരു സ്ത്രീ. തികച്ചും ഊഷ്മളമായ സംസാരം. ഒരു താരമാണോ ഇതെന്ന് തോന്നുന്ന പെരുമാറ്റം. ശരിക്കും മനസ്സിനെ സപ്ര്ശിച്ച നിമിഷങ്ങൾ; ലക്ഷ്മി സനീഷ് കുറിച്ചു.
ആദ്യ കണ്ടുമുട്ടൽ
സ്വപ്ന സാക്ഷാത്കാരത്തിന്റെ നിമിഷങ്ങൾ ആണ് എനിക്കായി ഇക്കഴിഞ്ഞ ദിവസം നടന്നത്.
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ, CID മൂസയുടെ ഒരു ഷൂട്ടിൽ വച്ച് ആണ് ഭാവന ചേച്ചിയെ ഞാൻ ആദ്യമായി കണ്ടുമുട്ടിയത്, അവരോടൊപ്പം ഒരു ഫോട്ടോ എടുത്തു. അന്ന് ഞാൻ ഒരിക്കലും എന്റെ സ്വപ്നത്തിൽ പോലും കരുതിയില്ല ഒരു ദിവസം ഞാൻ ചേച്ചിയുടെ മേക്കപ്പ് ആർട്ടിസ്റ്റ് ആയി ജോലി ചെയ്യുമെന്ന് ഇത് തീർത്തും അവിശ്വസനീയമായ നിമിഷങ്ങൾ ആണ്. ഇത്രയും എളിമയുള്ള ഒരാൾ, മധുരമായ സംസാരം; ശരിക്കും മനസ്സിൽ നിന്നും മായാതെ ഈ നിമിഷങ്ങൾ; ലക്ഷ്മി സനീഷ് പറഞ്ഞു.





English (US) ·