ലക്ഷ്മിയുടെ സ്വന്തം ഗണു! അവളും ഗണപതിയും തമ്മിലുള്ള സ്നേഹത്തിന്റെ ഫലം എനിക്കു വന്നു ചേരുന്നു

4 months ago 4

Authored by: ഋതു നായർ|Samayam Malayalam11 Sept 2025, 12:17 pm

അഖിലിന്റെ ജീവിതത്തിൽ ലക്ഷ്മി വന്ന ശേഷം ഉണ്ടായ എല്ലാ മാറ്റങ്ങളെയും കുറിച്ച് താരം പറഞ്ഞിട്ടുണ്ട്. ബിഗ് ബോസിൽ ടൈറ്റിൽ വിന്നർ ആയ അഖിലിന്റെ ഏറ്റവും പുത്തൻ ചിത്രം സെപ്റ്റംബർ 12 നാണ് റിലീസ്

akhil marar astir  woman  rajalakshmi caller   viral postഅഖിൽ മാരാർ & രാജലക്ഷ്മി(ഫോട്ടോസ്- Samayam Malayalam)
കുടുംബത്തിന് അത്രയും പ്രാധാന്യം കൊടുക്കുന്ന ആളാണ് അഖിൽ മാരാർ. ബിഗ് ബോസിൽ ഉള്ളപ്പോൾ ഫാമിലി റൗണ്ടിൽ ഭാര്യയും മക്കളും ചേർന്നുവരുന്ന ഒരു രംഗമുണ്ട്. അത് ഉണ്ടാക്കിയ ഓളം കുടുംബബന്ധത്തിന്റെ പവിത്രത കാണിക്കുന്ന നിമിഷങ്ങൾ ഒക്കെയും ഒന്ന് വേറെ തന്നെയാണ്. സെലിബ്രിറ്റി വൈഫ് എന്ന നിലയിൽ അല്ല, ലക്ഷ്മിയെ ഏറ്റവും മുൻനിരയിൽ കാണാൻ വേണ്ടി എല്ലാം അഖിൽ ചെയ്യും. അതിനായിട്ടാണ് ഒരു സലൂൺ പോലും സ്റ്റാർട്ട് ചെയ്തത്. ഇപ്പോഴിതാ ഭാര്യയെ കുറിച്ച് തന്റെ സിനിമയുടെ റിലീസിനെക്കുറിച്ചൊക്കെയും പറയുകയാണ് അഖിൽ

താരത്തിന്റെ വാക്കുകൾ


ആദ്യമായി ലക്ഷ്മിയെ ഞാനും അവൾ എന്നെയും കാണുന്നത് കൊട്ടാരക്കര മഹാഗണപതിയുടെ മുന്നിൽ വെച്ചാണ്..ലക്ഷ്മിയുടെ സ്വന്തം ഗണു...അവൾക്ക് വേണ്ടതൊക്കെ നൽകുന്നു.. അവളും ഗണപതിയും തമ്മിലുള്ള സ്നേഹത്തിന്റെ ഫലം എനിക്കു വന്നു ചേരുന്നു..

ക്ഷേത്രത്തിൽ പോയാൽ ഞാൻ പ്രത്യേകിച്ചൊന്നും പ്രാർത്ഥിക്കാറില്ല.. നന്ദി പറയും.. അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകൾക്ക് ക്ഷമ പറയും.. എന്റെ കൂടെ ഉണ്ടാവണം എന്ന് പറയും..
ALSO READ: മകളോടുള്ള സ്നേഹം എങ്ങനെ കാണിക്കണം എന്നറിയില്ല; ഒന്നാം പിറന്നാളിന് ദീപിക പദുക്കോൺ ദുവയ്ക്ക് വേണ്ടി ഉണ്ടാക്കിയത്?
നാളെ മുതൽ പുതിയ ഒരു തുടക്കം കൂടി.. ഓണ ചിത്രങ്ങളുടെ മികച്ച ഹിറ്റിൽ തീയേറ്ററുകളിൽ ഷോ കിട്ടിയത് കുറവാണു.. എന്നാലും നിങ്ങളുടെ അടുത്തുള്ള തീയേറ്ററുകളിൽ മുള്ളൻ കൊല്ലി പോയി കാണണം..
അഭിപ്രായങ്ങൾ അറിയിക്കണം...

ALSO READ:'ജീവനാംശം ഇല്ലാതെ വിവാഹമോചനം! കോടികൾ വിട്ടുനൽകി; ഇപ്പോൾ ആസ്തി അതുക്കും മേലെ', പരസ്യങ്ങൾ, ഉദ്‌ഘാടനങ്ങൾ, ബ്രാൻഡ് അംബാസിഡർ

ഞാൻ കൊട്ടാരക്കര മിനർവ സിനിമാസിൽ രാവിലെ 9 മണിക്കൂള്ള ഷോ എന്റെ നാട്ടുകാർക്കും കൂട്ടുകാർക്കും ഒപ്പം കാണാൻ ഉണ്ടാവും.. തിരക്കില്ലെങ്കിൽ നിങ്ങൾക്ക് സ്വാഗതം.. നമുക്കൊരുമിച്ചു പടം കാണാം..
മറ്റുള്ളവർക്ക് വേണ്ടി ശബ്ധിക്കാൻ സത്യത്തിനും നീതിക്കും വേണ്ടി ശബ്ദം ഉയർത്താൻ ഞാൻ ഇവിടെ ഉണ്ടാവണം എന്നാഗ്രഹിക്കുന്ന പ്രിയപ്പെട്ടവർ എനിക്കൊപ്പം ഉണ്ടാവണം...
ഒരായിരം സ്നേഹം..

Read Entire Article