എന്നാല്‍ പോയസ് ഗാര്‍ഡിലെ വീട് ലക്ഷ്മിയെ പറ്റിച്ച് മോഹന്‍ ശര്‍മ സ്വന്തമാക്കിയതാണെന്നും, മൂന്നാമത്തെ ഭാര്യയെ അത്രയും കഷ്ടപ്പെടുത്തിയിട്ടുണ്ട് എന്നും എല്ലാത്തിനും സാക്ഷിയായ നടി കുട്ടി പദ്മിനി പറയുന്നു. തന്റെ യൂട്യബ് ചാനലിലൂടെയാണ് കുട്ടി പദ്മിനിയുടെ വെളിപ്പെടുത്തല്‍.
കല്യാണ ഫോട്ടോകളും വീഡിയോകളും കാണാന്‍ ഇപ്പോഴാണ് നേരം കിട്ടിയത്; വയ്യാതെ കിടക്കുമ്പോഴുള്ള ദിവസങ്ങലെ കുറിച്ച് രശ്മിക മന്ദാന
ആരുടെയും വ്യക്തി ജീവിതത്തെ കുറിച്ച് പറയരുത് എന്നാണ് ഞാന്‍ കരുതിയത്, പക്ഷേ ഇത് പ്രതികരിക്കതിരിക്കാന്‍ കഴിയുന്നില്ല. മോഹന്‍ ശര്‍മയുടെ ഇപ്പോഴത്തെ അവസ്ഥ പരിഗണിച്ച് മുഖ്യമന്ത്രി അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കണം എന്നൊക്കെ പറഞ്ഞ് പലരും രംഗത്തെത്തിയിട്ടുണ്ട്. ഈ സഹതാപവും സിംപതിയും അദ്ദേഹം അര്‍ഹിക്കുന്നില്ല എന്നാണ് കുട്ടി പദ്മിനി പറയുന്നത്.
ഫിലിം ചേമ്പര്‍ പ്രസിഡന്റ് ആയിരുന്നു മോഹന്‍ ശര്‍മ, ചേമ്പര്‍ തന്നെ ഒരു വിധത്തിലും സഹായിച്ചിട്ടില്ല എന്ന് മോഹന്‍ ശര്‍മ പറഞ്ഞത് പച്ചക്കള്ളമാണ് എന്ന് കുട്ടി പദ്മിനി വ്യക്തമാക്കുന്നു. 9 വര്‍ഷം ഫിലിം ചേമ്പര്‍ എക്‌സിക്യുട്ടീവ് അംഗമായിരുന്നു ഞാന്‍. കഴിഞ്ഞ വര്‍ഷം മോഹന്‍ ശര്‍മയ്ക്ക് ചേമ്പര്‍ രണ്ട് ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. അതിന്റെ ബില്‍ റസീറ്റ് അടക്കം എന്റെ പക്കലുണ്ട്.
പിന്നെ മോഹന്‍ ശര്‍മ ഇടയ്ക്കിടെ പറഞ്ഞ് കരയുന്നുണ്ടല്ലോ, പോയസ് ഗാര്‍ഡില്‍ ഞാന്‍ ജീവിച്ചിരുന്നു ആ വീട് പോയി എന്ന്. സത്യത്തില്‍ ആ വീഡ് എങ്ങനെയാണ് പോയത് ആരാണ് വിറ്റത് എന്നതിരിക്കട്ടെ, ആരാണ് വാങ്ങിയത് എന്ന് തുറന്ന് പറയാന്‍ ധൈര്യമുണ്ടോ. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ലക്ഷ്മി അക്ക മോഹന്‍ ശര്‍മയുടെ ഭര്‍ത്താവായിരുന്ന കാലത്ത്, അഞ്ചര ലക്ഷം രൂപ കൈയ്യില്‍ കൊടുത്തിട്ട് ആ വീട് വാങ്ങാന്‍ പറഞ്ഞു. കാശ് വാങ്ങി വച്ച മോഹന്‍ ശര്‍മ, പിന്നീട് വന്ന് ആ വീട് മറ്റൊരാള്‍ക്ക് പോയി എന്ന് കള്ളം പറഞ്ഞു. ഭര്‍ത്താവിനെ അന്ന് ലക്ഷ്മി അക്ക കണ്ണുമടച്ച് വിശ്വസിക്കുകയും ചെയ്തു. പിന്നീട് വിവാഹ മോചനത്തിന് ശേഷം, മോഹന്‍ ശര്‍മ പോയസ് ഗാര്‍ഡിലെ വീട്ടിലേക്ക് താമസം മാറിയപ്പോഴാണ് പറ്റിക്കപ്പെട്ട കാര്യം ലക്ഷ്മി അക്ക തിരിച്ചറിയുന്നത്. അന്നത്തെ കാലത്ത് അഞ്ച് ലക്ഷം എന്നത് ഇന്ന് അഞ്ച് കോടിക്ക് സമമാണ്. കഷ്ടപ്പെട്ട് അഭിനയിച്ച കാശാണ് അന്ന് അയാള്‍ അപഹരിച്ചത്.
ലക്ഷ്മി അക്കയുമായി വേര്‍പിരിഞ്ഞതിന് ശേഷം മോഹന്‍ ശര്‍മ ഒരു ബ്രാഹ്‌മിണ്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്തു. ആ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷമാണ് ഭരതനാട്യം നര്‍ത്തികയായ ശാന്തിയെ മോഹന്‍ ശര്‍മ വിവാഹം ചെയ്തത്. അവര്‍ക്ക് രണ്ട് സഹോദരങ്ങളാണ്. സമ്പന്നമായ കുടുംബത്തിലെ അംഗമാണ് ശാന്തി, എഗ്മോറില്‍ അവര്‍ക്ക് വലിയൊരു വീടുണ്ടായിരുന്നു. അമ്മയും അച്ഛനും മരണപ്പെടുന്നത് വരെ പാവത്താനെ പോലെ അഭിനയിച്ചു നിന്ന മോഹന്‍ ശര്‍മ, ശാന്തിയുടെ അച്ഛനും അമ്മയും മരിച്ചതിന് ശേഷം തന്റെ ദുഷ് പ്രവൃത്തികള്‍ എല്ലാം പുറത്തെടുത്തു.
സിനിമ നിര്‍മിക്കണം എന്ന് പറഞ്ഞ് ശാന്തിയെ ഉപദ്രവിച്ച് വാശി പിടിച്ച് ആ വീട് സ്വന്തം പേരില്‍ എഴുതി വാങ്ങി വിറ്റു തുലച്ചു. അവരെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. ഇപ്പോള്‍ അവര്‍ വിവാഹ മോചനത്തിന് കേസ് കൊടുത്തിരിക്കുകയാണ്. എന്താണ് പ്രശ്‌നം എന്നാല്‍, നാട് നീളെ കടം വാങ്ങിയിരിക്കുകയാണ്, മോഹന്‍ ശര്‍മയ്ക്ക് എന്തെങ്കിലും സംഭവിട്ടാല്‍ ആ കട ബാധ്യതകളുടെ ഉത്തരവാദിത്വം ശാന്തിയ്ക്കാവും. ഈ കള്ളങ്ങളെല്ലാം ലോകമറിയണം എന്നാണ് കുട്ടി പദ്മിനി പറയുന്നത്.




English (US) ·