Published: April 22 , 2025 08:48 AM IST
1 minute Read
മുംബൈ ∙ ഈ സീസണിൽ മികവു തെളിയിക്കാൻ സാധിച്ചില്ലെങ്കിലും അടുത്ത സീസണിലെ ടീമിനെ റെഡിയാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം.എസ്.ധോണി. മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ മത്സരത്തിലെ തോൽവിക്കു പിന്നാലെയായിരുന്നു ധോണിയുടെ പ്രതികരണം. ‘ഈ സീസണിൽ പല താരങ്ങളും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചെങ്കിൽ മാത്രമേ ഞങ്ങൾക്ക് പ്ലേഓഫ് പ്രതീക്ഷയുള്ളൂ.’’- ചെന്നൈ ക്യാപ്റ്റൻ പറഞ്ഞു.
‘‘കൂടുതൽ കടന്നു ചിന്തിക്കാതെ ഓരോ മത്സരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോകാനാണ് തീരുമാനം. ഈ സീസൺ കൈവിട്ടുപോയാലും അടുത്ത വർഷത്തേക്കുള്ള ടീമിനെ റെഡിയാക്കുക എന്ന വെല്ലുവിളി ഞങ്ങൾക്കു മുന്നിലുണ്ട്. ഈ വർഷത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ മികച്ചൊരു ഇലവനെ കണ്ടെത്തി, അടുത്ത വർഷം കൂടുതൽ കരുത്തോടെ തിരിച്ചുവരാനാണ് ഞങ്ങൾ ശ്രമിക്കുന്നത്’– ധോണി പറഞ്ഞു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടിയപ്പോൾ മുംബൈ 15.4 ഓവറിൽ ലക്ഷ്യം കണ്ടു. ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് പരുക്കേറ്റു പുറത്തായതോടെയാണ് ധോണി ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്തത്.
English Summary:








English (US) ·