Published: September 12, 2025 10:41 AM IST
1 minute Read
-
ഏഷ്യാകപ്പ് ക്രിക്കറ്റ്: പാക്കിസ്ഥാൻ ഇന്നിറങ്ങുന്നു
-
രാത്രി 8:00 മുതൽ പാക്കിസ്ഥാൻ – ഒമാൻ
ദുബായ് ∙ ഇന്ന് ഒമാനെതിരായ മത്സരത്തിന്റെ ടോസിനു ഗ്രൗണ്ടിൽ നിൽക്കുമ്പോഴും പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗയുടെ മനസ്സിൽ ആളുന്നത് തൊട്ടുപിന്നാലെ വരുന്നൊരു സൂപ്പർ പോരാട്ടത്തെക്കുറിച്ചുള്ള ആധിയാകും. ഏഷ്യാ കപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് എ മത്സരത്തിൽ ഇന്നു രാത്രി 8നാണ് പാക്കിസ്ഥാൻ – ഒമാൻ മത്സരം. 14നു നടക്കുന്ന ഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തിനു മുൻപ് പാക്ക് ടീമിന് ഇതൊരു വാം അപ് മത്സരം മാത്രം. അതിനപ്പുറം എന്തെങ്കിലും നടന്നാൽ അതു ലോക ക്രിക്കറ്റ് ചരിത്രത്തിലെ അട്ടിമറികളുടെ പട്ടികയിൽ മുൻനിരയിൽ ഇടംനേടും.
യുഎഇയിൽ നടന്ന ത്രിരാഷ്ട്ര ട്വന്റി20 പരമ്പര ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണു പാക്ക് യുവനിര ഏഷ്യാകപ്പിന് ഒരുങ്ങുന്നത്. മുൻനിര താരങ്ങളായ ബാബർ അസം, മുഹമ്മദ് റിസ്‌വാൻ തുടങ്ങിയവരില്ലെങ്കിലും ടീമിന്റെ സമീപകാല പ്രകടനം പ്രതീക്ഷ നൽകുന്നതാണ്. യുഎഇയും അഫ്ഗാനിസ്ഥാനും ഉൾപ്പെട്ട ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിൽ അഫ്ഗാനിസ്ഥാനെ 75 റൺസിനായിരുന്നു പാക്കിസ്ഥാൻ തോൽപിച്ചത്.
ഒമാനല്ല, ലക്ഷ്യം ഇന്ത്യ
യുഎഇയിലെ വേഗം കുറഞ്ഞ പിച്ചുകളിൽ കളി പിടിക്കാൻ സ്പിന്നർമാരെ ഉൾപ്പെടുത്തിയാണ് പാക്കിസ്ഥാൻ ഏഷ്യാകപ്പിനു വരുന്നത്. ത്രിരാഷ്ട്ര പരമ്പരയിൽ സ്പിന്നർമാരുടെ പ്രകടനം നിർണായകമായിരുന്നു. ഫൈനലിൽ ഹാട്രിക് നേടിയ ഇടംകൈ സ്പിന്നർ മുഹമ്മദ് നവാസിന്റെ പ്രകടനമാണ് തുണച്ചത്.
‘‘ഏഷ്യാകപ്പിനു വേണ്ട തയാറെടുപ്പ് ഞങ്ങൾക്കു ത്രിരാഷ്ട്ര പരമ്പരയിൽനിന്ന് ലഭിച്ചു. ബംഗ്ലദേശിനെതിരെ നാട്ടിൽ നടന്ന പരമ്പരയിലും നല്ല പ്രകടനമായിരുന്നു. ഏഷ്യാകപ്പിലും ഞങ്ങൾ അതു തുടരും’– സൽമാൻ ആഗ പറയുന്നു.
അരങ്ങേറ്റത്തിന് ഒമാൻഏഷ്യാകപ്പിൽ അരങ്ങേറ്റം കുറിക്കുന്ന ഒമാൻ ടീമിൽ സ്ഥിരം ക്രിക്കറ്റ് പ്രഫഷനൽസ് കുറവാണ്. ടീമിലുള്ളവരെല്ലാം തന്നെ എന്തെങ്കിലുമൊക്കെ മറ്റു ജോലികൾ ചെയ്യുന്നവർ. ‘‘ആദ്യമൊക്കെ ക്രിക്കറ്റ് ഞങ്ങൾക്കൊരു സൈഡ് ബിസിനസായിരുന്നു. ഇപ്പോൾ കളി മാറി’’– മുപ്പത്തിയാറുകാരനായ ഒമാൻ ക്യാപ്റ്റൻ ജതീന്ദർ സിങ് പറഞ്ഞു.
English Summary:








English (US) ·