Published: October 21, 2025 10:32 AM IST
1 minute Read
നവി മുംബൈ∙ വനിതാ ഏകദിന ലോകകപ്പിൽ, അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ ബംഗ്ലദേശിനെതിരെ ശ്രീലങ്കയ്ക്ക് 7 റൺസിന്റെ ആവേശ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക 48.4 ഓവറിൽ 202ന് പുറത്തായി. 85 റൺസ് നേടിയ ഹാസിനി പെരേരയുടെ ഇന്നിങ്സാണ് ലങ്കയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.
മറുപടി ബാറ്റിങ്ങിൽ, ഒരു ഘട്ടത്തിൽ 3ന് 176 എന്ന നിലയിലായിരുന്ന ബംഗ്ലദേശ് അനായാസ ജയം നേടുമെന്നു തോന്നിച്ചെങ്കിലും 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടാനേ അവർക്കു സാധിച്ചുള്ളൂ. അവസാന ഓവറിൽ 9 റൺസായിരുന്നു ബംഗ്ലദേശിന് ജയിക്കാൻ ആവശ്യം. പക്ഷേ, ഒരു റൺ നേടുന്നതിനിടെ ബംഗ്ലദേശിനു 4 വിക്കറ്റുകളാണു നഷ്ടമായത്. ലങ്കൻ ക്യാപ്റ്റൻ ചമിരി അട്ടപ്പട്ടു എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ തന്നെ ബംഗ്ല ബാറ്റർ റബയ ഖാൻ (1) പുറത്ത്. അടുത്ത പന്തിൽ നഹിദ അക്തർ (0) റണ്ണൗട്ട്.
മൂന്നാം പന്തിൽ നിഗർ സുൽത്താന (77) കൂടി പുറത്തായതോടെ ബംഗ്ലദേശ് തോൽവി ഉറപ്പിച്ചു. അടുത്ത പന്തിൽ മാറുഫ അക്തർ (0) ഔട്ട്. അഞ്ചാം പന്തിൽ സിംഗിൾ നേടിയെങ്കിലും അവസാന പന്തിൽ റൺ നേടാൻ ബംഗ്ലദേശിന് സാധിച്ചില്ല. അതോടെ ലങ്കയ്ക്ക് 7 റൺസ് വിജയം.
English Summary:








English (US) ·