11 July 2025, 10:27 AM IST

Photo | Instagram
ലണ്ടന്‍: ലണ്ടനില്‍ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് ഒരുക്കിയ വിരുന്നില്‍ ഒരുമിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറ തെണ്ടുല്‍ക്കറും. ഇതോടെ ഒരിടവേളയ്ക്കുശേഷം ഇരുവരും ഒരുമിച്ചുള്ള ചിത്രം വീണ്ടും പുറത്തുവന്നത് ഡേറ്റിങ്ങിലാണെന്നുള്ള അഭ്യൂഹങ്ങള്‍ക്ക് ആക്കംകൂട്ടി. സച്ചിനും ഭാര്യ അഞ്ജലിക്കുമൊപ്പമാണ് സാറ വിരുന്നിനെത്തിയത്. ചടങ്ങില്‍ ഇരുവരും സംസാരിച്ചു നില്‍ക്കുന്ന ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. നിലവില്‍ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ഭാഗമായി ഇംഗ്ലണ്ടിലാണ് ഗില്ലുള്ളത്.
യുവരാജിന്റെ നേതൃത്വത്തില്‍ നടത്തുന്ന YouWeCan ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള അത്താഴ വിരുന്നിലാണ് ഇരുവരുമെത്തിയത്. ലണ്ടനില്‍ നടത്തിയ വിരുന്നില്‍ മുന്‍ താരങ്ങളായ കെവിന്‍ പീറ്റേഴ്‌സണ്‍, ഡാരന്‍ ഗഫ് ഉള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായിരുന്നു. സാറയുടെ മുന്നില്‍ പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഗില്ലിന്റെ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. സാറ ഗില്ലിനെ നോക്കുന്നതും കാണാം. വിരുന്നിനിടെയുള്ള മറ്റു ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
ശുഭ്മാനും സാറയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം ഫോളോ ചെയ്യുകയും കമന്റുകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതു ശ്രദ്ധിച്ച ആരാധകര്‍ ഇരുവരും പ്രണയത്തിലാണെന്നതടക്കമുള്ള കിംവദന്തികള്‍ പ്രചരിപ്പിച്ചതോടെ പരസ്പരം അണ്‍ഫോളോ ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും ലണ്ടനില്‍നിന്നെടുത്തതെന്ന് തോന്നിപ്പിക്കുന്ന ചിത്രം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഒരു വാലന്റൈന്‍സ് ഡേയ്ക്ക് ഗില്‍ പങ്കുവെച്ച ഈ ചിത്രത്തിന്, മുന്‍പ് സാറ പങ്കുവെച്ച ചിത്രത്തോട് സാമ്യമുണ്ടായിരുന്നു. രണ്ട് ചിത്രങ്ങളിലും പിന്നിലിരിക്കുന്ന ആളുകള്‍ ഒന്നാണെന്നും ആരാധകര്‍ കണ്ടെത്തി. ഇരുവരും വാലന്റൈന്‍സ് ഡേയ്ക്ക് റസ്റ്ററന്റില്‍ പോയപ്പോള്‍ എടുത്തതാകാം ഈ ചിത്രമെന്നും ആരാധകര്‍ ഊഹാപോഹം നടത്തി. ഇതോടെയാണ് രണ്ടുപേരും പ്രണയത്തിലാണെന്ന അഭ്യൂഹം ശക്തമായത്.
Content Highlights: Shubman Gill and Sara Tendulkar Spotted Together astatine Yuvraj Singh's London Event








English (US) ·