Published: October 10, 2025 01:07 PM IST Updated: October 10, 2025 02:46 PM IST
1 minute Read
മുംബൈ∙ ഏകദിന പരമ്പരയിൽ പങ്കെടുക്കാൻ വിരാട് കോലി ലണ്ടനിൽനിന്ന് നേരിട്ട് ഓസ്ട്രേലിയയിലേക്കു പോകില്ല. ഇന്ത്യയിലെത്തി, ടീമിനൊപ്പം ചേർന്ന ശേഷമായിരിക്കും വിരാട് കോലി ഓസ്ട്രേലിയയിലേക്കു യാത്ര ചെയ്യുക. ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കിരീടനേട്ടത്തിനു പിന്നാലെയാണ് വിരാട് കോലി ഇന്ത്യ വിട്ടത്. കുടുംബത്തോടൊപ്പം ലണ്ടനിലാണ് ഇന്ത്യൻ സൂപ്പർ താരം താമസിക്കുന്നത്.
ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്നു വിരമിച്ച കോലി നിലവിൽ ഏകദിനത്തിൽ മാത്രമാണ് ഇന്ത്യൻ ടീമിനായി കളിക്കുന്നത്. ഇന്ത്യൻ താരങ്ങള്‍ക്കായി ബ്രോങ്കോ ടെസ്റ്റ് നടത്തിയപ്പോഴും വിരാട് കോലി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തിയിരുന്നില്ല. ലണ്ടനിൽനിന്ന് ടെസ്റ്റ് പൂർത്തിയാക്കാൻ കോലിയെ ബിസിസിഐ അനുവദിക്കുകയായിരുന്നു. വിരാട് കോലിക്കൊപ്പം കുടുംബവും ഇന്ത്യയിലേക്കു വരുമോയെന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.
ചാംപ്യൻസ് ട്രോഫി വിജയത്തിനു ശേഷം കോലിയും രോഹിത് ശർമയും ഇന്ത്യൻ ജഴ്സിയിൽ കളിക്കാനിറങ്ങുകയാണെന്ന പ്രത്യേകതയും ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കുണ്ട്. ഒക്ടോബര്‍ 15ന് രണ്ടു സംഘങ്ങളായാണ് ഇന്ത്യൻ താരങ്ങൾ ഓസ്ട്രേലിയയിലേക്കു പോകുന്നത്. അതിനു മുൻപ് താരങ്ങളെല്ലാം ഡൽഹിയിലെത്തി ടീം ക്യാംപിൽ ചേരും. ആവശ്യത്തിനു ബിസിനസ് ക്ലാസ് ടിക്കറ്റുകൾ ലഭ്യമല്ലാത്തതിനാലാണ് ഇന്ത്യൻ താരങ്ങൾ രണ്ടു സംഘങ്ങളായി പെർത്തിലേക്കു യാത്ര ചെയ്യുന്നത്. ഒക്ടോബർ 19നാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം.
സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സി– തൃശൂർ മാജിക് എഫ്സി മത്സരം ലൈവായി സ്റ്റേഡിയത്തിൽ കാണാം
English Summary:








English (US) ·