Published: November 10, 2025 10:27 AM IST
1 minute Read
ഫോട്ട് ലോഡർഡെയൽ (യുഎസ്)∙ മേജർ ലീഗ് സോക്കർ (എംഎൽഎസ്) കപ്പിലേക്ക് ഒരുപടികൂടി അടുത്ത് ലയണൽ മെസ്സിയും ഇന്റർ മയാമിയും. മെസ്സിയുടെ ഇരട്ട ഗോളിന്റെ ബലത്തിൽ, കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നാഷ്‌വിൽ എസ്‌സിയെ 4–0ന് തോൽപിച്ച മയാമി എംഎൽഎസ് കപ്പ് ടൂർണമെന്റിന്റെ ഈസ്റ്റേൺ കോൺഫറൻസ് സെമിഫൈനൽ റൗണ്ടിൽ കടന്നു.
മത്സരത്തിൽ ടാഡിയോ അലിയൻഡെയും മയാമിക്കായി ഡബിൾ തികച്ചു. 3 റൗണ്ടുകളിലായി നടന്ന പ്ലേഓഫ് സീരീസിൽ 8–3നാണ് നാഷ്‌വിലിനെ മയാമി തോൽപിച്ചത്. സിൻസിനാറ്റി എഫ്സിയാണ് സെമിഫൈനലിൽ മയാമിയുടെ എതിരാളി.
English Summary:








English (US) ·