ലയണൽ മെസ്സിയുടെ ഇന്ത്യ സന്ദർശനം: ഹൈദരാബാദും വേദി; ഡിസംബർ 13ന് എത്തുമെന്ന് സംഘാടകർ

2 months ago 4

മനോരമ ലേഖകൻ

Published: November 02, 2025 08:49 AM IST

1 minute Read

FBL-WC-2026-SAMERICA-QUALIFIERS-ARG-VEN
ലയണൽ മെസി

കൊൽക്കത്ത ∙ അർജന്റീന സൂപ്പർതാരം ലയണൽ മെസ്സിയുടെ ഡിസംബറിലെ ഇന്ത്യൻ പര്യടനത്തിൽ ദക്ഷിണേന്ത്യയും. 4 ഇന്ത്യൻ നഗരങ്ങൾ ഉൾപ്പെടുന്ന ‘ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025’ പരിപാടിയിൽ അഹമ്മദാബാദിനു പകരം ഹൈദരാബാദിനെ ഉൾപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു. കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ ഫുട്ബോൾ ആരാധകരുടെ ആവേശം കണക്കിലെടുത്താണ് ഹൈദരാബാദിനെ സന്ദർശന പരിപാടിയിൽ ഉൾപ്പെടുത്തിയതെന്ന് ഇവന്റ് പ്രമോട്ടറായ ശതദ്രു ദത്ത വ്യക്തമാക്കി.

ഡിസംബർ 12ന് രാത്രി മയാമിയിൽ നിന്ന് ന്യൂഡൽഹിയിലെത്തുന്ന മെസ്സി 13ന് രാവിലെ കൊൽക്കത്തയിലും വൈകിട്ട് ഹൈദരാബാദിലും വിവിധ ചടങ്ങുകളിൽ പങ്കെടുക്കും. രാജീവ് ഗാന്ധി സ്റ്റേ‍ഡിയം, ഗച്ചിബൗളി സ്റ്റേഡിയം എന്നിവയിലൊന്നിൽ പ്രദർശന മത്സരം ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കും.

14ന് മുംബൈയിൽ പൊതു പരിപാടികളിൽ പങ്കെടുക്കുന്ന സൂപ്പർതാരം 15ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദർശിക്കുന്നുണ്ട്. ഇന്ത്യ സന്ദർശനം ലയണൽ മെസ്സിയും നേരത്തേ സ്ഥിരീകരിച്ചിരുന്നു.

English Summary:

Messi's India Visit: Hyderabad Added to December Tour Itinerary

Read Entire Article