Published: May 28 , 2025 10:36 AM IST
1 minute Read
പാരിസിൽ എവിടെയും പ്രണയമാണ്. ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ വേദിയായ റൊളാങ് ഗാരോസിലും സ്ഥിതി അതു തന്നെ! ഒരുമിച്ച് ടൂർണമെന്റ് വിജയിക്കുക എന്ന ‘കപ്പിൾ ഗോൾ’ സ്വന്തമാക്കാൻ 4 താര ജോടികളാണ് ഇത്തവണ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ മത്സരിക്കുന്നത്. പരസ്പരം പിന്തുണ നൽകി ഒരുമിച്ചു നടത്തുന്ന പരിശീലനമാണ് ഈ താരജോടികളുടെ പ്രത്യേകത.
1. ഗെയ്‌ൽ മോൺഫിൽസ്– എലീന സ്വിറ്റോലിനഫ്രഞ്ച് താരമായ ഗെയ്‌ൽ മോൺഫിൽസും ഭാര്യ യുക്രെയ്ന്റെ എലീന സ്വിറ്റോലിനയുമാണ് ടൂർണമെന്റിൽ മത്സരിക്കുന്ന വിവാഹിതരായ ഏക ജോടി. 2021ൽ ഇരുവരും വിവാഹിതരായി. വനിതാ വിഭാഗത്തിൽ ലോക 14–ാം നമ്പർ താരമാണ് എലീന. 42–ാം റാങ്കുകാരനാണ് ഗെയ്ൽ മോൺഫിൽസ്. എലീന ആദ്യ മത്സരം ജയിച്ച് രണ്ടാം റൗണ്ടിലെത്തി.
2. സ്റ്റെഫാനോസ് സിറ്റ്സിപാസ് – പൗല ബഡോസ
ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ്, സ്പാനിഷ് താരം പൗല ബഡോസ എന്നീ താര ജോടികളെ ആരാധകർ വിളിക്കുന്നത് ‘സിറ്റ്സിഡോസ’ എന്നാണ്. രണ്ടു വർഷമായി ഇരുവരും പ്രണയത്തിലാണ്. വനിതാ വിഭാഗത്തിൽ ലോക 10–ാം നമ്പർ താരമായ ബഡോസ ഓസ്ട്രേലിയൻ ഓപ്പൺ സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. ആദ്യ ഫ്രഞ്ച് ഓപ്പൺ ടൂർണമെന്റാണിത്. 18–ാം റാങ്കുകാരനായ സിറ്റ്സിപാസ് 2021 ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ മത്സരിച്ചിരുന്നു. ഇരുവരും ആദ്യ റൗണ്ടിൽ ജയിച്ചു.
3. അലക്സ് ഡിമിനോർ – കെയ്റ്റി ബോൾട്ടർടെന്നിസിലെ പവർ കപ്പിൾ എന്നാണ് ഇരുവരും അറിയപ്പെടുന്നത്. ഓസ്ട്രേലിയൻ താരമായ അലക്സ് ഡിമിനോർ ലോക റാങ്കിങ്ങിൽ 7–ാം സ്ഥാനത്താണ്. ഫ്രഞ്ച് ഓപ്പണിൽ കഴിഞ്ഞ തവണ ക്വാർട്ടർ ഫൈനലിൽ എത്തിയതാണ് മികച്ച പ്രകടനം. വനിതാ വിഭാഗത്തിൽ 38–ാം റാങ്കുകാരിയാണ് ഇംഗ്ലണ്ടിൽനിന്നുള്ള കെയ്റ്റി ബോൾട്ടർ. 2020 മുതൽ ഇരുവരും പ്രണയത്തിലാണ്. കഴിഞ്ഞ ഡിസംബറിൽ എൻഗേജ്ഡ് ആയി. ഇരുവരും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.
4. ടാലോൻ റെക്സ്പോർ – അനസ്താസിയ പത്താപ്പോവടെന്നിസ് കോർട്ടിലെ ഏറ്റവും പുതിയ താരജോടികൾ. കസഖ്സ്ഥാൻ താരം അലക്സാണ്ടർ ഷെവ്ചെങ്കോയുമായി കഴിഞ്ഞ വർഷം വിവാഹം വേർപിരിഞ്ഞ ശേഷമാണ് പത്താപ്പോവ, ടാലോൻ റെക്സ്പോറുമായി പ്രണയത്തിലായത്. ബന്ധം ഇരുവരും സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, പല ടൂർണമെന്റുകളിലും ഇരുവരും പരസ്പരം പിന്തുണച്ച് ഗാലറിയിൽ ഇരിക്കുന്നത് പതിവു കാഴ്ചയാണ്. ഡച്ച് താരമായ റെക്സ്പോർ 37–ാം റാങ്കുകാരനാണ്. ഫ്രഞ്ച് ഓപ്പണിൽ ഇതുവരെ 3–ാം റൗണ്ട് കടന്നിട്ടില്ല. റഷ്യൻ താരം അനസ്താസിയ 39–ാം റാങ്കുകാരിയാണ്. ഇരുവരും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.
English Summary:








English (US) ·