ലഹരിയുണ്ടാക്കുന്ന ദുരന്തം വരച്ചുകാട്ടുന്ന സംഗീത ആല്‍ബം 'ചാരു' പുറത്തിറങ്ങി | വീഡിയോ

7 months ago 8

10 June 2025, 07:32 PM IST

charu-music-album

'ചാരു' സംഗീത ആൽബത്തിൽ നിന്ന്

പിതാവിന്റെയും മകളുടെയും ഹൃദയസ്പര്‍ശിയായ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ സംഗീത ആല്‍ബം 'ചാരു' പുറത്തിറങ്ങി. മില്ലേനിയം വീഡിയോസ് യൂട്യൂബ് ചാനലിലൂടെയായിരുന്നു റിലീസ്. യുവതലമുറയുടെ ജീവിതം തകര്‍ക്കുന്ന ലഹരിയുടെ ഉപയോഗത്തെ കുറിച്ചും, സമകാലിക സാമൂഹ്യവാസ്തവങ്ങളെയും ആഴത്തില്‍ സ്പര്‍ശിക്കുന്ന ആല്‍ബമാണ് ഇത്.

ലഹരിയുണ്ടാക്കുന്ന ദുരന്തം വരച്ചുകാട്ടുന്ന ഈ സംഗീത ആല്‍ബത്തിന്റെ രചന, ആശയം, നിര്‍മ്മാണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് വയനാട് സ്വദേശിയായ സുധീഷ് പ്രഭാകറാണ്. ക്യാമറയും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത് തുഷാര്‍ മീഡിയ കൊച്ചിന്‍. സംഗീതം, ആലാപനം, സംവിധാനം എന്നിവ നിര്‍വഹിച്ചത് കണ്ണന്‍ ബ്രഹ്‌മമംഗലമാണ്.

സാഹചര്യബോധത്തോടെ ലഹരിയുടെ പിടിയില്‍ നിന്ന് യുവ തലമുറയെ രക്ഷിക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടുന്ന ആല്‍ബം സാമൂഹിക ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നതാണ്.

Content Highlights: Charu: A euphony medium against drugs and tragedies it cause

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article