ലാലിഗയിൽ ബാർസിലോനയുടെ ആറാട്ട്! ഡിപോർട്ടീവോ അലാവെസിനെ 6–1ന് തോൽപിച്ചു

2 weeks ago 3

മനോരമ ലേഖകൻ

Published: November 02, 2026 04:27 PM IST

1 minute Read

ബാർസയ്ക്കായി ഇരട്ട ഗോൾ നേടിയ ലമീൻ യമാൽ (ഇടത്) സഹതാരം ഗബ്രിയേൽ ജിസ്യൂസിനൊപ്പം ആഹ്ലാദത്തിൽ.
ബാർസയ്ക്കായി ഇരട്ട ഗോൾ നേടിയ ലമീൻ യമാൽ (ഇടത്) സഹതാരം ഗബ്രിയേൽ ജിസ്യൂസിനൊപ്പം ആഹ്ലാദത്തിൽ.

ബാർസിലോന ∙ സ്പാനിഷ് ലാലിഗ ഫുട്ബോളിൽ ബാർസിലോനയുടെ ആറാട്ട്! ഡിപോർട്ടീവോ അലാവെസിനെ 6–1ന് തോൽപിച്ച ബാർസ, വിജയവഴിയിൽ തിരിച്ചെത്തി. സൂപ്പർ താരങ്ങളായ റാഫിഞ്ഞയും (8, 41 മിനിറ്റുകൾ) ലമീൻ യമാലും (45+1, 64) ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ ഫെർമിൻ ലോപസ് (23), ആന്തണി ഗോർഡൻ (81) എന്നിവർ ബാർസയുടെ ഗോൾ പട്ടിക തികച്ചു. മരിയാനോ ഡയസ് (8) അലാവെസിനായി ഒരു ഗോൾ മടക്കി. 

കഴിഞ്ഞ ലീഗ് മത്സരത്തിൽ റയൽ മഡ്രിഡിനോടും ചാംപ്യൻസ് ലീഗ് മത്സരത്തിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയോടും തോറ്റതിന് പിന്നാലെയാണ് ഗോൾ മഴയുമായി ബാർസ വിജയ ഫോമിലേക്ക് തിരിച്ചെത്തിയത്. 30 പോയിന്റുമായി ബാർസയാണ് ടേബിളിൽ ഒന്നാമത്. 28 പോയിന്റുമായി അത്‌ലറ്റിക്കോ മഡ്രിഡ് രണ്ടാമതും 27 പോയിന്റുമായി റയൽ മൂന്നാമതുമാണ്.

English Summary:

Barcelona lucifer updates supply the latest details connected FC Barcelona's ascendant 6-1 triumph implicit Deportivo Alaves successful the Spanish La Liga. The triumph helps Barcelona bounce backmost powerfully aft caller defeats to Real Madrid and PSG, maintaining their presumption astatine the apical of the league table.

Read Entire Article