ലാലേട്ടനും ഫാഫക്കും മുൻപേ! അത്രയും വേദന സഹിച്ച് മൂക്കും കാതും കുത്തി; ഈ സ്റ്റൈൽ ഞങ്ങൾ പണ്ടേ വിട്ടതെന്ന് ഫാൻസ്‌

5 months ago 6

Authored by: ഋതു നായർ|Samayam Malayalam14 Aug 2025, 2:44 pm

2016-ൽ പുറത്തിറങ്ങിയ ദംഗൽ എന്ന ചിത്രത്തിനായി ആമിർ അസാധാരണമായ ഒരുബോഡി ചേഞ്ചും നടത്തിയിരുന്നു. രാത്രിയിൽ ഒന്ന് ഉറങ്ങാൻ പോലും ആകാതെ ആമിർ ദിവസങ്ങൾ കഴിച്ചു കൂട്ടിയിരുന്നു

ആമിർ ഖാൻആമിർ ഖാൻ (ഫോട്ടോസ്- Samayam Malayalam)
ഈ അടുത്തകാലത്തായി വൈറൽ ആയ രണ്ടു വ്യത്യസ്ത പരസ്യങ്ങൾ ആയിരുന്നു നടനവിസ്മയം മോഹൻലാലും ഫഹദ് ഫാസിലും അഭിയിച്ച ആഡ്‌സ്. സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ചകൾക്ക് വഴി വച്ച പരസ്യ ചിത്രങ്ങൾ ഇന്ത്യക്ക് അകത്തും പുറത്തും ഷോ റൂമുകൾ ഉള്ള വമ്പൻ ജ്യൂലറി ടീമിന്റേത് ആണ്. സ്ത്രീഭാവത്തിൽ എത്തുന്ന ഫഹദിനെയും മോഹൻലാലിനെയും ഏറ്റവും മനോഹരമായി തന്നെ ഒപ്പി എടുത്തിരുന്നു.

ഫഹദ് മൂക്കുത്തി അണിഞ്ഞെത്തിയപ്പോൾ വൈഡ്യൂര്യങ്ങൾ പതിച്ച മാലയും വളയും മോതിരവും അണിഞ്ഞു സ്ത്രീ സൗന്ദര്യത്തെ തന്നിലേക്ക് പകർന്ന് കാണിക്കുകയായിരുന്നു മോഹൻലാൽ . എന്നാൽ ഇതിനൊക്കെ വര്ഷങ്ങള്ക്ക് മുൻപേ മൂക്കുത്തിയും കാതും കുത്തി സോഷ്യൽ മീഡിയ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട് ആമിർ ഖാൻ. അതും സ്റ്റിക്കിങ് മെറ്റീരിയൽ ആയിരുന്നില്ല വേദന സഹിച്ചാണ് ആമിർ മൂക്കുത്തിയും കമ്മലും അണിഞ്ഞത്.

കൃത്യമായി പറഞ്ഞാൽ ഏഴുവർഷം മുൻപേ ആണ് ആ പെയിൻ ഫുൾ ട്രാൻസ്ഫോർമേഷൻ ആമിർ നടത്തിയത്. അന്ന് സോഷ്യൽ മീഡിയ ഇന്നത്തെ അത്രയും പ്രചാരത്തിൽ വന്നില്ലെങ്കിലും ആമിറിന്റെ വേദന നിറഞ്ഞ ട്രാൻസ്ഫോർമേഷൻ പലരും ജീവിതത്തിലും പകർത്തുകയും ചെയ്തു. ഇന്ന് ആൺ പെൺ വ്യത്യാസം ഇല്ലാതെ മൂക്കും കാതും കുത്തുന്ന ആളുകൾ നമുക്ക് ഇടയിൽ ഉണ്ട്. വര്ഷങ്ങള്ക്ക് മുൻപേ ആമിർ വേദന സഹിച്ച ആ കഥ വായിക്കാം.

ALSO READ: അവർക്ക് പരമാവധി റീച്ച് ലഭിച്ചു ഞങ്ങൾ ബലിയാടുകളായി അത്രമാത്രം; വൈറൽ വീഡിയോയ്ക്ക് മറുപടിയുമായി ശോഭ വിശ്വനാഥ്

ഏതൊരു കഥാപാത്രത്തിന്റെയും പൂർണത കൈവരിക്കാൻ ആമിർ ഇടുന്ന എഫർട്ട് എല്ലാവർക്കും അറിയുന്നതാണ്. അത്തരത്തിൽ ഏഴുവര്ഷങ്ങള്ക്ക് മുൻപേ തന്റെ പുതിയ ചിത്രമായ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന് വേണ്ടി ആണ് ആമിർ കാതും മൂക്കും കുത്തിയത്. പെയിൻഫുൾ ആയിരുന്നു ഈ യാത്ര എങ്കിലും തന്റെ കഥാപാത്രത്തിന്റെ ആവശ്യത്തിനായി ആ വേദന അദ്ദേഹം സഹിച്ചു.

ALSO READ:ബിടിഎസിന്റെ പുതിയ ആൽബത്തിന്റെ പ്രവർത്തനം നിലച്ചോ? ആർമിയെ നിരാശരാക്കിയ വാർത്ത, എന്താണ് സംഭവിച്ചത്?
മൂക്ക് കുത്തുന്നത് എത്രത്തോളം വേദനാജനകമാണെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. കഠിനമായ വേദന ഒഴിവാക്കാൻ പലരും സ്റ്റിക്കിങ് സ്റ്റോൺസ് ആണ് ഉപയോഗിക്കുന്നത് എന്നാൽ ആമിർ cartilage bony ൽ ആണ് കുത്തിയത്. വേദന കൊണ്ട് നിലവിളിച്ച അവസ്ഥപോലും ആമിറിന്റെ ജീവിതത്തിൽ ഉണ്ടായി എന്നതാണ് സത്യം. ആദ്യായിട്ടല്ല ഒരു കഥാപാത്രത്തിന്റെ പൂർണ്ണതക്ക് വേണ്ടി ആമിർ വേദന സഹിക്കുന്നത്.

Read Entire Article