മോഹന്‍ലാല്‍ അറിയാതെ അദ്ദേത്തിന്റെ മേക്കപ് അസിസ്റ്റന്റിന്റെ കൈയ്യില്‍ നിന്ന് മേക്കപ് സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിച്ച ഷാജോണ്‍ കൈയ്യോടെ പിടിക്കപ്പെട്ടു. പക്ഷേ ആ പിടിക്കപ്പെടലിന് ശേഷം മനോഹരമായ, എന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു സംഭവവും ഷാജോണിന്റെ ജീവിതത്തില്‍ നടന്നു
ഷാജോൺ പങ്കുവച്ച ഫോട്ടോഒരു സ്റ്റേജ് ഷോയ്ക്ക് വേണ്ടി ലാലേട്ടനൊപ്പം എത്തിയതായിരുന്നു ഷാജോണ്‍. പരിപാടി തുടങ്ങാറായപ്പോഴാണ് ആ വലിയ അബദ്ധം ഷാജോണ്‍ തിരിച്ചറിയുന്നത്. മേക്കപ്പ് ബാഗ് എടുക്കാന്‍ മറന്നിരിക്കുന്നു! എന്ത് ചെയ്യണമെന്നറിയാതെ ബാക്ക്‌സ്റ്റേജില്‍ ടെന്‍ഷനടിച്ച് നില്‍ക്കുമ്പോഴാണ് മോഹന്‍ലാലിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് വിജീഷ് അതുവഴി വരുന്നത്.
അച്ഛന്‍ പറ്റിച്ച വേദനയിലാണ് ഇപ്പോഴും കനക, ആ വീടിനുള്ളില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ലോകം അറിയാന്‍ ദിവസങ്ങളെടുക്കും; കുട്ടി പദ്മിനി പറയുന്നു
ഉടന്‍ തന്നെ ഷാജോണ്‍ വിജീഷിനെ അരികിലേക്ക് വിളിച്ച് രഹസ്യമായി കാര്യം പറഞ്ഞു. കുറച്ചു മേക്കപ്പ് സാധനങ്ങള്‍ തന്ന് സഹായിക്കണം എന്ന് പറഞ്ഞ ഷാജോണ്‍ കര്‍ശനമായ ഒരു നിര്‍ദ്ദേശവും മുന്നോട്ടുവെച്ചു: 'ലാലേട്ടന്‍ ഇതൊന്നും അറിയരുത്!' വിജീഷ് സാധനങ്ങള്‍ തരുമെന്നും, ആരുമറിയാതെ മേക്കപ്പ് ചെയ്ത് സ്റ്റേജില്‍ കയറാം എന്നും കരുതി നിന്ന ഷാജോണിന് പക്ഷേ തെറ്റി. കുറച്ചു കഴിഞ്ഞപ്പോള്‍ വിജീഷ് വന്ന് ഷാജോണിനെ വിളിച്ചു. മേക്കപ്പ് സാധനങ്ങള്‍ വാങ്ങാന്‍ ചെന്ന ഷാജോണിനെ കാത്തിരുന്നത് ഒരു വമ്പന്‍ ട്വിസ്റ്റാണ്. അവിടെ സ്വന്തമായി മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ് ലാലേട്ടന്‍. വിജീഷ് വഴി രഹസ്യം കൃത്യമായി മോഹന്‍ലാലില്‍ എത്തിയിരുന്നു! ജോര്‍ജ്ജുകുട്ടിയുടെ ഒരു രഹസ്യം പോലും കണ്ടുപിടിക്കാന്‍ കഴിയാത്ത സഹദേവന്‍, ജീവിതത്തില്‍ ഒരു രഹസ്യം ഒളിക്കാന്‍ ശ്രമിച്ച് കയ്യോടെ പിടിക്കപ്പെട്ട നിമിഷം!
തന്റെ രഹസ്യം പൊളിഞ്ഞതിന്റെ ചമ്മലില്‍ നില്‍ക്കുന്ന ഷാജോണിനെ നോക്കി മോഹന്‍ലാല്‍ പറഞ്ഞു: 'ഇരിക്ക് മോനെ.. നിനക്കു ഞാന്‍ മേക്കപ്പ് ചെയ്തു തരാം.'ലാലേട്ടന്‍ വളരെ ശ്രദ്ധയോടെ മേക്കപ്പ് ചെയ്തു കൊടുക്കുന്നതിനിടെ ചിരിയോടെ ഇരിക്കുന്ന തന്റെ ചിത്രവും ഷാജോണ്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ രസകരമായ പ്രതികരണങ്ങളുമായി ആരാധകരും രംഗത്തെത്തി. മോഹന്‍ലാലിന്റെ ലാളിത്യത്തെ പ്രശംസിക്കുന്നതിനൊപ്പം ദൃശ്യം സിനിമയുമായി ബന്ധപ്പെടുത്തിയുള്ള രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.





English (US) ·