Authored by: ഋതു നായർ|Samayam Malayalam•24 Aug 2025, 12:11 pm
സന്ദീപ് ബാലകൃഷ്ണൻ എന്ന പൂനെ മലയാളിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളുടെ ഒരു യാത്രയാണ് ഹൃദയപൂർവം.സത്യൻ അന്തിക്കാടും മോഹൻലാലും ഒത്തുേചരുന്ന ഇരുപതാമതു ചിത്രം കൂടിയാണിത്.
ഹൃദയപൂർവ്വം മോഹൻലാൽ(ഫോട്ടോസ്- Samayam Malayalam)ALSO READ: 21 ആം വയസ്സിൽ മില്ലി ബോബി ബ്രൗൺ അമ്മയായി, കുഞ്ഞിനെ ദത്ത് എടുത്തു എന്ന സന്തോഷ വാർത്ത അറിയിത്ത് മില്ലിയും ജെയ്ക്കും ഛായാഗ്രാഹകൻ അനു മൂത്തേടത്ത് ആണ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഹൃദയപൂർവ്വം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ് ഇരുപത്തിഅഞ്ചിനാണ് തുടങ്ങുക. ലാലേട്ടൻ തന്നെയാണ് സോഷ്യൽ മീഡിയ പേജുകളിലൂടെ ഇക്കാര്യം അറിയിച്ചത്. 2025 ഓഗസ്റ്റ് 28 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.
ALSO READ: ഇങ്ങനെ സുന്ദരിയായിരിക്കുന്നതിൻ്റെ കാരണം എന്റെ പുരുഷൻ! സൂര്യ തേജസ്സോടെ രാധിക; ജ്യോതികയുടെ വാക്കുകൾ കടമെടുത്ത് ഫാൻസ്
ലാലേട്ടന്റെ എക്കാലത്തെയും വലിയ കളക്ഷൻ നേടിയ ബ്ലോക്ക്ബസ്റ്ററുകളായ എൽ 2: എമ്പുരാൻ , തുടരും എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ വർഷം ലാലേട്ടൻ ഏറ്റവും കൂടുതൽ കളക്ഷൻ നേടാൻ പോകുന്ന ചിത്രമായിരിക്കും ഇതെന്നാണ് പൊതുവേ ഉള്ള സംസാരം. വിഷ്ണു മഞ്ചു നായകനായ തെലുങ്ക് പുരാണ ഇതിഹാസമായ കണ്ണപ്പയിലാണ് മോഹൻലാൽ അവസാനമായി ഒരു അതിഥി വേഷത്തിൽ അഭിനയിച്ചത്, അതിൽ പ്രഭാസും അക്ഷയ് കുമാറും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു,
ALSO READ: ശൈത്യ കരഞ്ഞുകൊണ്ട് തന്റെ കഥ പറയുമ്പോൾ ചിരിച്ചു കളിയാക്കിയ ആര്യനും റനയും; ചെരുപ്പെടുത്ത് എറിഞ്ഞത് ആരാണ്?അതേസമയം ഹൃദയപൂർവ്വത്തിലും ഏറെ സർപ്രൈസുകളാണ് ടീം ഒരുക്കിയിരിക്കുന്നത്. മീര ജാസ്മിനും ബേസിൽ ജോസഫും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ ചിത്രങ്ങളിൽ ലാലേട്ടന്റെ നായികാ ആയിരുന്നു മീര ജാസ്മിൻ.





English (US) ·