16 May 2025, 08:39 PM IST
അടുത്തകാലത്തായി മോഹന്‍ലാല്‍ യുവസംവിധായകര്‍ക്കൊപ്പമാണ് സിനിമകള്‍ ചെയ്യുന്നത്

മോഹൻലാൽ, എആർഎം സംവിധായകൻ ജിതിൻലാൽ മോഹൻലാലിനൊപ്പം | Photos: Facebook
200 കോടിയും കടന്ന് മുന്നോട്ട് കുതിക്കുന്ന തുടരും എന്ന ചിത്രത്തിന്റെ ഗംഭീരവിജയത്തില്‍ മതിമറന്നിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളേയും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വത്തിന് പുറമെ സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗവും അണിയറയിലൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തിയ ആവേശം ചെറുതൊന്നുമല്ല. ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷം ഇരട്ടിയാക്കുന്ന മറ്റൊരു വാര്‍ത്ത കൂടി വരികയാണ്.
ടൊവിനോ തോമസ് നായകനായെത്തിയ അജയന്റെ രണ്ടാം മോഷണം (എആര്‍എം) എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജിതിന്‍ലാലുമായി മോഹന്‍ലാല്‍ കൈകോര്‍ക്കാനൊരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് സൂചന നല്‍കുന്ന കുറിപ്പും ചിത്രങ്ങളും ജിതിന്‍ലാല്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു.
'ചില പേരുകള്‍ തിരഞ്ഞെടുക്കപ്പെട്ടവയാണ്. എന്റേത് ഞാന്‍ ഇഷ്ടപ്പെടുന്ന താരത്തിനുള്ള നിശബ്ദമായ വാഗ്ദാനമായിരുന്നു. ലാല്‍-വെറുമൊരു പേര് മാത്രമല്ല, ഒരു ദിശ കൂടിയാണ്.' -ജിതിന്‍ലാല്‍ കുറിച്ചു. താനൊരു മോഹൻലാൽ ആരാധകനാണെന്ന് നേരത്തേ തന്നെ ജിതിൻലാൽ പറഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ മോഹൻലാൽ ചിത്രം തുടരും, ലൂസിഫർ എന്നിവ പോലെ 'ഫാൻബോയ്' പടമായിരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
'ആശിര്‍വാദിലേക്ക് ഒരു ചുവട്. ആ സ്വപ്‌നം ഇനിയും യാഥാര്‍ഥ്യമായിട്ടില്ല. പക്ഷേ അതിലേക്കുള്ള പ്രവേശനകവാടമാകാം ഇത്. നന്ദി ആന്റണി ചേട്ടാ (ആന്റണി പെരുമ്പാവൂര്‍). തെളിഞ്ഞ ആകാശത്തെ പ്രതീക്ഷിക്കാം. പക്ഷേ കാറ്റ് മാറിവീശുന്നതായി എനിക്ക് അനുഭവപ്പെടുന്നു.' -ജിതിന്‍ലാല്‍ കുറിപ്പ് അവസാനിപ്പിച്ചു.
അടുത്തകാലത്തായി മോഹന്‍ലാല്‍ യുവസംവിധായകര്‍ക്കൊപ്പമാണ് സിനിമകള്‍ ചെയ്യുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി, തരുണ്‍ മൂര്‍ത്തി തുടങ്ങിയവര്‍ക്കൊപ്പമുള്ള സിനിമകള്‍ ഇതിനകം പുറത്തുവന്നു. വൃത്താകൃതിയിലുള്ള ചതുരം എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൃഷാന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടാകുമെന്ന് മണിയന്‍പിള്ള രാജു കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എആര്‍എം സംവിധായകനൊപ്പവും മോഹന്‍ലാല്‍ കൈകോര്‍ക്കുകയാണെന്ന റിപ്പോര്‍ട്ട് വരുന്നത്.
Content Highlights: ARM manager Jithin Lal's facebook station indicates his caller movie with Mohanlal
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·