ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിൻ സ്റ്റീഫനും കൈകോർക്കുന്നു; മൂൺ വാക്ക് ഉടൻ റിലീസിന്

8 months ago 7

ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി കൈകോർക്കുന്നു. 'മൂൺ വാക്ക്' എന്ന ചിത്രത്തിനായാണ് ഇരുവരും ഒന്നിക്കുന്നത്. ലിജോയും ലിസ്റ്റിൻ സ്റ്റീഫനും ഒരുമിച്ചുള്ള വീഡിയോയിലൂടെയാണ് ഈ ഒത്തുചേരൽ പ്രഖ്യാപിച്ചത്. മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്നാണ് മൂൺ വാക്ക് നിർമിക്കുന്നത്. നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ.കെ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമകൂടിയാണിത്.

മേയ് മാസം റിലീസിന് എത്തുന്ന ചിത്രം ഒരുകൂട്ടം ഡാൻസ് പ്രേമികളുടെ കഥയാണ് പറയുന്നത്. അങ്കമാലി ഡയറീസിന് ശേഷം നൂറിലധികം പുതുമുഖ താരങ്ങളാണ് മൂൺ വാക്കിൽ അണിനിരക്കുന്നത്. പുതുമുഖങ്ങളെ വെച്ച് മാജിക് ഫ്രെയിംസ് ആദ്യമായി ഒരുക്കുന്ന ഒരു ചിത്രം കൂടിയാണിത്.

1980-90 കാലഘട്ടങ്ങളിൽ ലോകമെമ്പാടും യുവാക്കളെ ഹരംകൊള്ളിച്ച ബ്രേക്ക് ഡാൻസ് തരംഗമാണ് ചിത്രത്തിന്റെ പശ്ഛാത്തലം. പാട്ടും ഡാൻസും പ്രണയവും ഹരമാക്കിയ ഒരു പറ്റം പ്രീഡിഗ്രിക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. സൗഹൃദവും പ്രണയവും പകയും വേദനയും സന്തോഷവും ഈ കഥയിൽ ഉൾച്ചേരുന്നു.ഡാൻസിനെ ജീവിതത്തിന്റെ ഭാഗമായി മാറ്റിയ ഒരു കൂട്ടം ചെറുപ്പക്കാരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. നവാഗതരായ ഇവർക്കൊപ്പം ശ്രീകാന്ത് മുരളി, വീണ നായർ, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച മൂൺ വാക്ക് മാജിക് ഫ്രെയിംസ് തിയേറ്ററുകളിൽ എത്തിക്കും.

ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത് വിനോദ് എ.കെ, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ്. ശ്രീജിത്ത് മാസ്റ്ററാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫർ. സംഗീതം പ്രശാന്ത് പിള്ള. ലിറിക്സ്- വിനായക് ശശികുമാർ, സുനിൽ ഗോപാലകൃഷ്ണൻ, നിതിൻ വി. നായർ. ഛായാഗ്രഹണം- അൻസാർ ഷാ. എഡിറ്റിങ്ങ്- ദീപു ജോസഫ്, കിരൺ ദാസ്. സൗണ്ട് ഡിസൈൻ- രംഗനാഥ് രവി. ആർട്ട്- സാബു മോഹൻ. കോസ്റ്റ്യൂം- ധന്യ ബാലകൃഷ്ണൻ. മേക്കപ്പ്- സജി കൊരട്ടി, സന്തോഷ് വെൺപകൽ. ആക്ഷൻ- മാഫിയ ശശി, ഗുരുക്കൾ. ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അനൂജ് വാസ്, നവീൻ പി തോമസ്. പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്. ചീഫ് അസോസിയേറ്റ്- ഉണ്ണി കെ ആർ. അസോസിയേറ്റ് ഡയറക്ടെഴ്‌സ്- സുമേഷ് എസ് ജെ, അനൂപ് വാസുദേവ്. കളറിസ്റ്റ്- നന്ദകുമാർ. സൗണ്ട് മിക്സ്- ഡാൻജോസ്. ഡി ഐ പോയെറ്റിക്. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു. പ്രൊഡക്ഷൻ ഇൻ ചാർജ്- അഖിൽ യശോധരൻ. പി ആർ ഓ- മഞ്ജു ഗോപിനാഥ്. ടൈറ്റിൽ ഗ്രാഫിക്സ്- ശരത് വിനു. വിഎഫ്എക്സ്- ഡി ടി എം. പ്രൊമോ സ്റ്റിൽസ്- മാത്യു മാത്തൻ. സ്റ്റിൽസ്- ജയപ്രകാശ് അത്തല്ലൂർ, ബിജിത്ത് ധർമ്മടം. ഡിജിറ്റൽ മാർക്കറ്റിങ്ങ്- സിനിമ പ്രാന്തൻ. പബ്ലിസിറ്റി ഡിസൈൻസ്- ഓൾഡ് മങ്ക്, ബ്ലൂ ട്രൈബ്, യെല്ലോ ടൂത്ത്സ്.

Content Highlights: Moonwalk movie released soon

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article