സൺറൈസേഴ്സ് ഹൈദരാബാദും ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ നടന്ന നാല് താരങ്ങളുടെ കൈമാറ്റത്തിലൂടെയാണ് ഇംഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റൺ ചെന്നൈ ടീമിലെത്തിയത്. ചെന്നൈയുടെ പേസർമാരായ ഖലീൽ അഹമ്മദിനെയും നഥാൻ എല്ലിസിനെയും ഹൈദരാബാദിന് കൈമാറിയപ്പോൾ പകരമായി ലിവിങ്സ്റ്റണിനെയും ഓസ്ട്രേലിയൻ ഓൾറൗണ്ടർ ജാക്ക് എഡ്വേർഡ്സിനെയുമാണ് ചെന്നൈ സ്വന്തമാക്കിയത്. 13 കോടി രൂപയ്ക്ക് ഹൈദരാബാദ് ടീമിലെത്തിച്ച ലിവിങ്സ്റ്റണെ ഇത്തവണ ആറ് കോടി രൂപയ്ക്കാണ് ചെന്നൈ ട്രേഡ് വഴി വാങ്ങിയത്.
എച്ച് 1 ബി വിസയിൽ ആശങ്ക; യുഎസ് വിട്ട് ആയിരങ്ങൾ ഇന്ത്യയിലേക്ക് മടങ്ങി
ധോണിയുടെ ഐപിഎൽ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ മധ്യനിരയിൽ മികച്ചൊരു ഫിനിഷറെ കണ്ടെത്തേണ്ടത് ചെന്നൈയ്ക്ക് അനിവാര്യമാണ്. 2026 സീസണിൽ പരിക്കിനെത്തുടർന്ന് ധോണിക്ക് ഒരു മത്സരത്തിൽ പോലും കളിക്കാനായിരുന്നില്ല. 2027 സീസണിൽ താരം കളിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് ലിവിങ്സ്റ്റോണിനെ ടീമിലേക്കു കൊണ്ടുവരുന്നത് ശ്രദ്ദേയമാകുന്നത്.
തന്റെ യൂട്യൂബ് ചാനലായ 'ആഷ് കി ബാത്തി'ലൂടെയാണ് ലിവിങ്സ്റ്റോണിനെ വാങ്ങിയ ചെന്നൈ മാനേജ്മെന്റിന്റെ പ്ലാനിങ്ങിനെ പറ്റി അശ്വിൻ പ്രതികരിച്ചത്. കുറഞ്ഞ തുകയ്ക്ക് ലിവിങ്സ്റ്റണെ സ്വന്തമാക്കുന്നതിലൂടെ ചെന്നൈ ഒരു പരീക്ഷണത്തിനാണ് തയ്യാറായിരിക്കുന്നതെന്നാണ് അശ്വിൻ പറയുന്നത്. വേഗമേറിയ പന്തുകളെ ആക്രമിച്ച് കളിക്കാനും അവസാന ഓവറുകളിൽ അതിവേഗം റൺസ് കണ്ടെത്താനും കഴിവുള്ള താരമാണ് ലിവിങ്സ്റ്റൺ. ധോണിക്ക് പകരമായി പേസർമാരെ നേരിട്ട് ആക്രമിക്കാൻ കഴിയുന്ന ഒരു ഫിനിഷറെയാണ് ചെന്നൈ തേടുന്നതെന്നും അശ്വിൻ ചൂണ്ടിക്കാട്ടി.
ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ലിവിങ്സ്റ്റണിന് തന്റെ പഴയ ബാറ്റിങ് മികവ് വീണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയും അശ്വിൻ പങ്കുവെച്ചു. എന്നാൽ ഈ കൈമാറ്റത്തെ പൂർണമായി അനുകൂലിക്കുന്ന നിലപാടല്ല മുൻ ചെന്നൈ താരം സ്വീകരിച്ചത്. ഖലീൽ അഹമ്മദിനെയും നഥാൻ എല്ലിസിനെയും പോലുള്ള പ്രധാന ബൗളർമാരെ വിട്ടുനൽകിയത് ടീമിന് തിരിച്ചടിയാകാമെന്നാണ് അദ്ദേഹത്തിന്റെ ആശങ്ക. ഹൈദരാബാദിന് ഈ കൈമാറ്റം കൂടുതൽ ഗുണകരമായെന്നും അശ്വിൻ നിരീക്ഷിച്ചു.
ഈ സംശയങ്ങൾ തുടരവേ, ലിയാം ലിവിങ്സ്റ്റൺ അടുത്തിടെ നടന്ന മെൻസ് ഹൺഡ്രഡ് മത്സരത്തിൽ തന്റെ ബാറ്റിങ്ങിലൂടെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എട്ടു മാച്ചുകളിലായി രണ്ടു അർദ്ധ സെഞ്ചുറികളടക്കം 233 റൺസാണ് അദ്ദേഹം നേടിയത്. കൂടാതെ 29.12 എന്ന ആവറേജും 159.58 സ്ട്രൈക്ക് റേറ്റും നിലനിർത്തി.
IND vs NZ Odi: മൂന്നാം ഏകദിനം ഇന്ത്യക്ക് നിർണ്ണായകം, തോറ്റാൽ പരമ്പര നേടുക പ്രയാസമാവും; മൂന്ന് കാരണങ്ങൾ അത് വ്യക്തമാക്കും
എന്നാൽ, ലിവിങ്സ്റ്റണും ജാക്ക് എഡ്വേർഡ്സും ചെന്നൈയുടെ ആദ്യ ഇലവനിൽ ഇടംപിടിക്കുമോ എന്ന കാര്യത്തിലും അശ്വിൻ സംശയം പ്രകടിപ്പിച്ചു. വരാനിരിക്കുന്ന ലേലത്തിൽ കൂടുതൽ മികച്ച താരങ്ങളെ സ്വന്തമാക്കാനുള്ള വലിയ പദ്ധതിയുടെ ഭാഗമായിരിക്കാം ചെന്നൈയുടെ ഈ നീക്കമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഐപിഎല്ലിൽ മികച്ച ഫിനിഷറായിരുന്ന ധോണിയുടെ അഭാവം നികത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വലിയ ഷോട്ടുകൾ കളിക്കാനുള്ള കഴിവും സമ്മർദഘട്ടങ്ങളിൽ മത്സരം നിയന്ത്രിക്കാനുള്ള മികവും ഒരുപോലെ ആവശ്യമാണ്. ഈ സാഹചര്യത്തിൽ ലിവിങ്സ്റ്റണിന് ചെന്നൈയുടെ പ്രതീക്ഷകൾ നിറവേറ്റാനാകുമോ എന്നതാണ് ഇനി അറിയേണ്ടത്.






English (US) ·