ലിവർപൂളിന്റെ ഇംഗ്ലിഷ് പ്രിമിയർ ലീഗ് കിരീടവിജയം ആഘോഷിച്ച് ആരാധകർ; കപ്പ് നിറച്ച് ലിവർപൂൾ!

8 months ago 7

മനോരമ ലേഖകൻ

Published: April 29 , 2025 10:28 AM IST

1 minute Read


ലിവർപൂൾ എഫ്സി ആരാധകർ ആൻഫീൽഡ് സ്റ്റേഡിയത്തിൽ ആഘോഷത്തിൽ
ലിവർപൂൾ എഫ്സി ആരാധകർ ആൻഫീൽഡ് സ്റ്റേഡിയത്തിൽ ആഘോഷത്തിൽ

ലിവർപൂൾ ∙ ആൻഫീൽഡിന്റെ ആകാശത്തിന് ഇപ്പോഴും നിറം ചുവപ്പാണ്! ഇന്നലെ രാത്രി ലിവർപൂൾ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടിൽ ഉയർന്ന ആഹ്ലാദാരവങ്ങളുടെ പ്രകമ്പനം ഇനിയും അവസാനിച്ചിട്ടില്ല. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനത്തെ 5–1നു തോൽപിച്ച് ചാംപ്യന്മാരായ ലിവർപൂൾ, ഇംഗ്ലണ്ടിലെ മേജർ കിരീടവിജയങ്ങളുടെ കണക്കിൽ മാ‍ഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പമെത്തി; 20 ട്രോഫികൾ. ഇംഗ്ലണ്ടിലെ ‘മോസ്റ്റ് സക്സസ്ഫുൾ ടീം’ എന്ന ബാനർ ഉയർത്തിയാണ് ആരാധകർ ഈ നേട്ടം ആഘോഷിച്ചത്.

35 വർഷത്തെ സ്വപ്നമെന്നാണ് ഇംഗ്ലിഷ് മാധ്യമങ്ങൾ ലിവർപൂളിന്റെ കിരീടനേട്ടത്തെ വിശേഷിപ്പിക്കുന്നത്. 1990 ഏപ്രിൽ 28ന് ക്വീൻസ് പാർക്ക് റേഞ്ചേഴ്സിനെ തോൽപിച്ച് ലിവർപൂൾ ചാംപ്യന്മാരായപ്പോഴാണ് ആരാധകർക്ക് ആഘോഷിക്കാൻ ഇതിനു മുൻപ് അവസരം ലഭിച്ചത്. 2020ൽ ലിവർപൂൾ പ്രിമിയർ ലീഗ് ജേതാക്കളായപ്പോൾ കോവിഡ് നിയന്ത്രണങ്ങൾ ആഘോഷപ്രകടനങ്ങൾക്കു വിലക്കിട്ടു. ഇത്തവണ, മേയ് 26നു വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ തുറമുഖനഗരം ലിവർപൂൾ എഫ്സിയുടെ വിക്ടറി പരേഡിനു സാക്ഷ്യം വഹിക്കും.  

ഞായറാഴ്ച, ടോട്ടനത്തോടു സമനില പിടിച്ചാ‍ൽത്തന്നെ കിരീടം ഉറപ്പായിരുന്നതിനാൽ ആരാധക സമുദ്രമാണ് ആൻഫീൽഡിലുണ്ടായിരുന്നത്. ഉച്ചയോടെ സ്റ്റേഡിയത്തിലേക്കുള്ള വഴികളെല്ലാം ബ്ലോക്കായി. ആൻഫീൽഡിലേക്ക് അപൂർവമായി മാത്രം വരാറുള്ള ലിവർപൂൾ ടീം ഉടമ ജോൺ ഡബ്ല്യു ഹെൻറിയും കളി കാണാനെത്തിയിരുന്നു. ബ്ലാക്ക് മാർക്കറ്റിൽ 3000 പൗണ്ട് വരെ ടിക്കറ്റ് വില ഉയ‍ർന്നു. ലിവർപൂൾ കിരീടം നേടിയാൽ ആഘോഷിക്കാനുള്ള സാമഗ്രികൾ വരെ ആരാധകർ നേരത്തേ തയാറാക്കി വച്ചിരുന്നു.

English Summary:

Liverpool FC secures the English Premier League title, equaling Manchester United's grounds of 20 large trophies! Jubilant fans observe Liverpool's historical triumph aft a 5-1 triumph implicit Tottenham, culminating successful a planned triumph parade.

Read Entire Article