Published: July 31 , 2025 11:07 AM IST
1 minute Read
മ്യൂണിക്∙ ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് ലിവർപൂളിന്റെ കൊളംബിയൻ വിങ്ങർ ലൂയിസ് ഡയസുമായി കരാറിലെത്തി ജർമൻ ബുന്ദസ്‌ലിഗ ക്ലബ് ബയൺ മ്യൂണിക്. 4 വർഷത്തേക്കാണ് ഇരുപത്തിയെട്ടുകാരൻ താരവുമായി ബയൺ കരാറിൽ എത്തിയിരിക്കുന്നത്. കരാർ തുക പുറത്തുവിട്ടിട്ടില്ല. ലിവർപൂളിനായി 148 മത്സരങ്ങളിൽ നിന്ന് 41 ഗോളും 23 അസിസ്റ്റും കൊളംബിയൻ താരത്തിന്റെ പേരിലുണ്ട്.
അതേസമയം, ഇംഗ്ലിഷ് ഗോൾകീപ്പർ ജയിംസ് ട്രാഫഡ് മാഞ്ചസ്റ്റർ സിറ്റിയിൽ തിരിച്ചെത്തി. 2021–2023 കാലഘട്ടത്തിൽ സിറ്റിയുടെ താരമായിരുന്ന ജയിംസ് പിന്നാലെ ഇംഗ്ലിഷ് ക്ലബ് ബേൺലി എഫ്സിയിലേക്ക് പോയിരുന്നു. ബേൺലിയെ രണ്ടാം ഡിവിഷൻ ലീഗായ ചാംപ്യൻഷിപ്പിൽ നിന്ന് പ്രിമിയർ ലീഗിലേക്ക് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു.
ഇരുപത്തിരണ്ടുകാരനായ ട്രാഫഡ് സീസണിൽ ഗോൾഡൻ ഗ്ലൗവും സ്വന്തമാക്കിയിരുന്നു. 36 മില്യൻ ഡോളറിന് (ഏകദേശം 315 കോടി രൂപ), 5 വർഷത്തേക്കാണ് സിറ്റിയുമായി ജയിംസിന്റെ പുതിയ കരാർ.
English Summary:








English (US) ·