11 May 2025, 05:33 PM IST
.jpg?%24p=b709eeb&f=16x10&w=852&q=0.8)
നിവിൻ പോളി 'ബേബി ഗേൾ' സെറ്റിൽ | Photo: Screen grab/ Facebook: Listin Stephen
അരുണ്‍ വര്‍മ സംവിധാനംചെയ്യുന്ന 'ബേബി ഗേള്‍' ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്ത് നായകന്‍ നിവിന്‍ പോളി. വൈക്കത്ത് ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി ജോയിന്‍ചെയ്തതിന്റെ വീഡിയോ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പങ്കുവെച്ചു.
'മുഴുവന്‍ ആര്‍ട്ടിസ്റ്റുകളുമായി 'ബേബി ഗേള്‍' ഷൂട്ടിങ് വൈക്കത്ത് പുരോഗമിക്കുന്നു', എന്ന ക്യാപ്ഷനോടെയാണ് ലിസ്റ്റിന്‍ വീഡിയോ പങ്കുവെച്ചത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരുവനന്തപുരത്തെ ഷൂട്ടിലായിരുന്നു നിവിന്‍ ആദ്യമായി ജോയിന്‍ ചെയ്തത്.
തന്റെ ആദ്യനിര്‍മാണസംരംഭമായ 'ട്രാഫിക്കി'ന്റെ തിരക്കഥാകൃത്തുക്കളുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത 'ബേബി ഗേളി'നുണ്ട്. ബോബി- സഞ്ജയ് ടീമാണ് തിരക്കഥ. 'ഗരുഡന്' ശേഷം അരുണ്‍ വര്‍മയുടെ രണ്ടാമത്തെ ചിത്രമാണ് 'ബേബി ഗേള്‍'. മാജിക് ഫ്രെയിംസ് തന്നെയായിരുന്നു 'ഗരുഡന്‍' നിര്‍മിച്ചത്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി- സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമതു ചിത്രമാണിത്. 'ട്രാഫിക്ക്', 'ഹൗ ഓള്‍ഡ് ആര്‍ യൂ' എന്നിവയാണ് മുന്‍ ചിത്രങ്ങള്‍. ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മലയാളത്തിലെ മുന്‍നിര താരങ്ങള്‍ അണിനിരക്കുന്നു. ലിജോമോള്‍, സംഗീത് പ്രതാപ്, അഭിമന്യു തിലകന്‍, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാല്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
Content Highlights: Nivin Pauly joins the formed of Arun Varma`s upcoming thriller `Baby Girl`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·