ലീഡ്സിൽ രണ്ടാം ഇന്നിങ്സിലും പന്തിന് സെഞ്ചുറി; 148 വർഷത്തിനിടെ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ താരം

7 months ago 6

23 June 2025, 09:31 PM IST

pant-double-century-leeds-test

Photo: ANI

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയതോടെ ഇന്ത്യന്‍ താരം ഋഷഭ് പന്തിന്റെ പേരിലായത് അപൂര്‍വനേട്ടം. ടെസ്റ്റിന്റെ 148 വര്‍ഷത്തെ ചരിത്രത്തില്‍ ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ 178 പന്തില്‍ നിന്ന് 134 റണ്‍സെടുത്ത പന്ത്, രണ്ടാം ഇന്നിങ്‌സില്‍ 140 പന്തില്‍നിന്ന് 118 റണ്‍സ് നേടി.

2001-ല്‍ ഹരാരെയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ (142, 199*) സിംബാബ്‌വെയുടെ ആന്‍ഡി ഫ്‌ളവറാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം.

ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് പന്ത്. മാത്രമല്ല ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും ഇനി പന്തിന് സ്വന്തം.

Content Highlights: Rishabh Pant becomes lone the 2nd wicketkeeper to people centuries successful some innings of a Test match

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article