
'അതിഭീകര കാമുകൻ'ഫസ്റ്റ് ലുക്ക് പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്
ചുരുങ്ങിയ നാളുകള്‍ കൊണ്ട് മലയാളി സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ നടനാണ് ലുക്മാൻ അവറാൻ. സഹനടനായി തുടങ്ങി നായക നിരയിലേക്കുയർന്ന താരം ഇതിനകം ഒട്ടേറെ ശ്രദ്ധേയ സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ലുക്മാൻ കോളേജ് കുമാരനായി എത്തുന്ന 'അതിഭീകര കാമുകൻ' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ താരത്തിന്‍റെ ജന്മദിനത്തിൽ പുറത്തിറക്കിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. ദൃശ്യ രഘുനാഥാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഒരു ആഘോഷ മൂഡ് സമ്മാനിക്കുന്ന രീതിയിലുള്ള കളർഫുള്‍ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായിരിക്കുകയാണ്.
പാലക്കാട്, ഊട്ടി, നെല്ലിയാമ്പതി എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം റൊമാൻ്റിക് കോമഡി ജോണറിൽ ഉള്ളതാണ്. കാർത്തിക്, മനോഹരി ജോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഒരു ഫീൽഗുഡ് കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അറിയാനാകുന്നത്. പിങ്ക് ബൈസൺ സ്റ്റുഡിയോസ്, കൾട്ട് ഹീറോസ് എന്‍റർടെയ്ൻമെന്‍റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. സിസി നിഥിൻ, സുജയ് മോഹൻരാജ് എന്നിവരാണ് കോ- പ്രൊഡ്യൂസർമാർ. 'കൊറോണ ധവാൻ' സിനിമയ്ക്ക് ശേഷം സിസി നിഥിനും ഗൗതം താനിയിലും ചേർന്നാണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്.
രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്, മ്യൂസിക് ആൻഡ് ബിജിഎം: ബിബിൻ അശോക്, ആർട്ട് ഡയറക്ടർ: കണ്ണൻ അതിരപ്പിള്ളി, പ്രൊഡക്ഷൻ കൺട്രോളർ: ഷെയ്ഖ് അഫ്സൽ, പ്രൊജക്ട് ഡിസൈനർ: ശരത് പത്മനാഭൻ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ഗിരീഷ് കരുവന്തല, ലൈൻ പ്രൊഡ്യൂസർ: വിമൽ താനിയിൽ, കോസ്റ്റ്യൂം: സിമി ആൻ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, സൗണ്ട് ഡിസൈൻ: രാജേഷ് രാജൻ, സ്റ്റിൽസ്: വിഷ്ണു എസ് രാജൻ, ചീഫ് അസോസിയേറ്റ്: ഹരിസുതൻ, ലിതിൻ കെ.ടി, അസോസിയേറ്റ് ഡയറക്ടേഴ്സ്: വാസുദേവൻ വിയു, അഫ്സൽ അദേനി, ചീഫ് അസോസിയേറ്റ് ഡിഒപി: ശ്രീജിത് പച്ചേനി, വിഎഫ്എക്സ്: ത്രീ ഡോർസ്, ഡിസൈൻ: ടെൻപോയ്ന്‍റ്, പി.ആർ.ഒ.: ആതിര ദിൽജിത്ത്.
Content Highlights: Lukman Avaran's Birthday Surprise: First Look Poster of "Athibheekara Kaamukhan" Unveiled
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·