ലെജൻഡ്സ് ലീ​ഗിൽ പറ്റില്ല, ഏഷ്യാ കപ്പിൽ പാകിസ്താനെതിരേ കളിക്കാം; വിമർശിച്ച് മുൻ പാക് താരം 

5 months ago 7

28 July 2025, 02:07 PM IST

india-pak

ഇന്ത്യ-പാക് മത്സരത്തിനായി ഇറക്കിയ പോസ്റ്റർ

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ലെജന്‍ഡ്‌സ് ലീഗില്‍ പാകിസ്താനെതിരേ കളിക്കാതിരിക്കുകയും അതേസമയം ഏഷ്യാ കപ്പില്‍ കളിക്കാന്‍ തയ്യാറാവുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് മുന്‍ പാക് ബൗളര്‍ ഡാനിഷ് കനേരിയ. പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നതിന് കുഴപ്പമില്ലെങ്കിൽ ഡബ്യുസിഎല്ലിൽ കളിക്കുന്നതിനും കുഴപ്പമുണ്ടാകാൻ പാടില്ലായിരുന്നുവെന്ന് കനേരിയ ട്വിറ്ററിൽ കുറിച്ചു. പാകിസ്താനെതിരേ കളിക്കാനില്ലെന്ന് ചില ഇന്ത്യൻ താരങ്ങൾ നിലപാടെടുത്തതോടെയാണ്‌ പിന്നാലെയാണ് വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് റദ്ദാക്കിയത്. അതേസമയം ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം സെപ്റ്റംബര്‍ 14-നാണ്.

ദേശീയ താത്പര്യാർഥം ഇന്ത്യൻ കളിക്കാർ വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് ബഹിഷ്കരിച്ചു. എന്നാൽ ഇപ്പോൾ പാകിസ്ഥാനെതിരായ ഏഷ്യാ കപ്പിന് ഒരു കുഴപ്പവുമില്ലേ? പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നതിന് കുഴപ്പമില്ലെങ്കിൽ ഡബ്യുസിഎല്ലിൽ കളിക്കുന്നതിനും കുഴപ്പമുണ്ടാകാൻ പാടില്ലായിരുന്നു. സൗകര്യത്തിനനുസരിച്ച് രാജ്യസ്നേഹം ഉപയോഗിക്കുന്നത് നിർത്തുക. കായികം കായികമായിരിക്കട്ടെ. പ്രചരണായുധമാകരുത്. - കനേരിയ കുറിച്ചു.

ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റ് യുഎഇയില്‍വെച്ച് നടക്കുമെന്നാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ഔദ്യോഗികമായി അറിയിച്ചത്. സെപ്റ്റംബര്‍ 9 മുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ്. എസിസി അധ്യക്ഷനും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മുഹ്‌സിന്‍ നഖ്‌വി സാമൂഹികമാധ്യമമായ എക്‌സിലൂടെ പ്രഖ്യാപനം നടത്തുകയായിരുന്നു.

ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 19 മത്സരങ്ങളാണുണ്ടാവുക. ഇന്ത്യയും പാകിസ്താനും യുഎഇയും ഒമാനും ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ രണ്ടാമത്തെ ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പില്‍നിന്നും രണ്ടു ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും മറ്റ് മൂന്ന് ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും. ഇതില്‍ മികച്ച രണ്ട് ടീമുകള്‍ ഫൈനലില്‍ കളിക്കും.

Content Highlights: Kaneria connected Indias Asia Cup lucifer against pakistan aft wcl boycott

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article