ലേഡി സൂപ്പര്‍സ്റ്റാറിന്റെ ഡബിള്‍ ധമാക്ക! ഈ വീക്കെന്‍ഡ് തിയേറ്ററുകള്‍ ഇളക്കിമറിക്കാന്‍ 3 തമിഴ് ചിത്രങ്ങള്‍

3 weeks ago 5
ജോലിത്തിരക്കുകളും പഠനവുമൊക്കെ കഴിഞ്ഞ് ഈ വീക്കെന്‍ഡില്‍ തിയേറ്ററില്‍ പോയി ഒരു അടിപൊളി പടം കണ്ട് റിലാക്‌സ് ചെയ്യാന്‍ പ്ലാനുണ്ടോ? എങ്കില്‍ കോളിവുഡ് ആരാധകര്‍ക്ക്, പ്രത്യേകിച്ചും ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര യുടെ ഫാന്‍സിന് ഇതൊരു ഒന്നൊന്നര വീക്കെന്‍ഡ് ആയിരിക്കും ! കാരണം നയന്‍താര പ്രധാന വേഷത്തില്‍ എത്തുന്ന രണ്ട് വമ്പന്‍ ചിത്രങ്ങളാണ് ഒരേസമയം തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്.

ഒരു സൂപ്പര്‍താരത്തിന്റെ രണ്ട് പടങ്ങള്‍ ഒരേ ദിവസം വരുന്നത് അപൂര്‍വ്വമാണ്. ഈ ഡബിള്‍ ട്രീറ്റിനൊപ്പം വേറൊരു റൊമാന്റിക് ചിത്രവും ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഒരു സിനിമാപ്രേമി എന്ന നിലയില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് ശരിക്കും ലോട്ടറിയാണ് അടിച്ചിരിക്കുന്നത്.

Samayam Malayalamനിവിന്‍ Vs പൃഥ്വിരാജ്; പഴയ കണക്കുകള്‍ വെച്ച് ഒരാള്‍ മാത്രം ജയിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി, ബോക്‌സ് ഓഫീസിലെ യഥാര്‍ത്ഥ ട്വിസ്റ്റ്!
ഇതില്‍ ഏറ്റവും വലിയ കാത്തിരിപ്പ് കെ ജി എഫിന് ശേഷം പാന്‍-ഇന്ത്യന്‍ താരം യാഷ് നായകനായി എത്തുന്ന ടോക്‌സിക് എന്ന പക്കാ ആക്ഷന്‍ ത്രില്ലറിനാണ്. സ്വന്തം ലക്ഷ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും വേണ്ടി ഏതറ്റം വരെയും പോകുന്ന, ആരെയും വകവെക്കാത്ത 'റായ' എന്ന തീപ്പൊരി കഥാപാത്രമായാണ് യാഷ് സ്‌ക്രീനില്‍ എത്തുന്നത് , ഒപ്പം കിയാര അദ്വാനിയും നയന്‍താരയും കൂടി ചേരുമ്പോള്‍ തിയേറ്ററുകള്‍ ശരിക്കും പൂരപ്പറമ്പാകും. ആക്ഷന്‍ പ്രേമികള്‍ക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം.

നയന്‍താരയുടെ രണ്ടാമത്തെ റിലീസ് യുവതാരം കവിനൊപ്പം ഒന്നിക്കുന്ന ഹായ് എന്ന ഫീല്‍-ഗുഡ് ഫാമിലി എന്റര്‍ടെയ്‌നറാണ്. കല്യാണം കഴിക്കാന്‍ ആഗ്രഹിച്ച് നടക്കുന്ന പാവം മയില്‍സാമിയും, എന്നാല്‍ കല്യാണത്തിന് ഒട്ടും താല്പര്യമില്ലാത്ത ദേവയാനിയും ചില പ്രത്യേക സാഹചര്യങ്ങള്‍ കാരണം വിവാഹിതരാകുന്നതാണ് കഥ. ഒട്ടും താല്പര്യമില്ലാതെ തുടങ്ങുന്ന ഇവരുടെ ജീവിതം പിന്നീട് എങ്ങനെ മാറുന്നു എന്ന രസകരമായ കഥയാണ് ഈ ചിത്രം പറയുന്നത്. കവിന്റെ തമാശകളും നയന്‍താരയുടെ സ്‌ക്രീന്‍ പ്രസന്‍സും ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമാണ്.


നയന്‍താരയുടെ ഈ ഡബിള്‍ ധമാക്കയ്ക്കൊപ്പം, തിയേറ്ററില്‍ എത്തുന്ന മറ്റൊരു ചിത്രമാണ് വണ്‍സ് മോര്‍ . തമിഴ് പ്രേക്ഷകര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട റൊമാന്റിക് ഡ്രാമ വിഭാഗത്തിലാണ് ഈ ചിത്രം വരുന്നത്. പഴയ ഒരു പ്രണയത്തകര്‍ച്ചയുടെ വലിയ വേദനയില്‍ കഴിയുന്ന രഘുവിന്റെ ജീവിതത്തിലേക്ക് അഞ്ജലി കടന്നുവരുന്നു. എന്നാല്‍ ഇരു കുടുംബങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളും ഇതിനിടയിലേക്ക് വരുന്ന മറ്റൊരു പെണ്‍കുട്ടിയും ഇവരുടെ ജീവിതം ശരിക്കും മാറ്റിമറിക്കുകയാണ്. പഴയ ഓര്‍മ്മകള്‍ മറന്ന് അവന് വീണ്ടും പ്രണയിക്കാന്‍ കഴിയുമോ എന്ന് ചിത്രം കാട്ടിത്തരുന്നു.


ചുരുക്കത്തില്‍ മാസ്സ് ആക്ഷനും, ഹൃദയത്തില്‍ തൊടുന്ന പ്രണയവും, പൊട്ടിച്ചിരിപ്പിക്കുന്ന ഫാമിലി ഡ്രാമയും എല്ലാം ഒത്തുചേരുന്ന ഒരു കംപ്ലീറ്റ് പാക്കേജാണ് ഈ വീക്കെന്‍ഡ്. ലേഡി സൂപ്പര്‍സ്റ്റാറിന്റെ രണ്ട് ചിത്രങ്ങളും മറ്റൊരു പ്രണയകഥയും ഒത്തുചേരുമ്പോള്‍, സിനിമ പ്രേമികള്‍ക് അത് ശെരിക്കും ഒരു ട്രീറ്റ് തന്നെ ആയിരിക്കും.
Read Entire Article