13 September 2025, 02:30 PM IST

Photo: AI generated image
ലണ്ടന്‍: രണ്ട് യുവതികള്‍ക്ക് പാനിയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയും അവരില്‍ ഒരാളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ ഒരു പ്രമുഖ ഇംഗ്ലീഷ് ക്രിക്കറ്റ് താരത്തിനെതിരേ അന്വേഷണം.
മേയ് 22ന് തെക്കു പടിഞ്ഞാറന്‍ ലണ്ടനിലെ ഒരു പബ്ബിലാണ് കേസിനാസ്പദമായ സംഭവം. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണില്‍ മെട്രോപൊളിറ്റന്‍ പോലീസ് നാൽപതുകാരനായ താരത്തെ ചോദ്യം ചെയ്തതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പെരുമാറ്റദൂഷ്യവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് ക്രിക്കറ്റിലുണ്ടായ നിരവധി കേസുകളില്‍ ഏറ്റവും പുതിയതാണ് ഈ സംഭവം. ഓഗസ്റ്റില്‍, രണ്ട് വനിതാ ജൂനിയര്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് നഗ്നചിത്രങ്ങള്‍ അയച്ചതിന് ഒരു പരിശീലകനെ ഒമ്പതു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കൂടാതെ, മറ്റൊരു പ്രൊഫഷണല്‍ പരിശീലകനെ പുരുഷ-വനിതാ കൗണ്ടി ടീമുകള്‍ ഉള്‍പ്പെട്ട പ്രീ-സീസണ്‍ ടൂറിനിടെ 'അനുചിതമായ ലൈംഗിക പെരുമാറ്റത്തിന്' ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Content Highlights: A 40-year-old English cricketer is nether probe for allegedly drugging and sexually assaultin








English (US) ·