'ലോക' അതി​ഗംഭീരമെന്ന്  മാളവിക, ഈ വിജയം നമുക്ക് ഒരുമിച്ച് ആഘോഷിക്കാമെന്ന് കല്യാണി

4 months ago 5

Malavika Mohanan and Kalyani Priyadarshan

മാളവിക മോഹനൻ, കല്യാണി പ്രിയദർശൻ | ഫോട്ടോ: www.instagram.com/malavikamohanan_/, മാതൃഭൂമി

ണച്ചിത്രങ്ങളായി തിയേറ്ററുകളിലെത്തിയ ഒരുപിടി സിനിമകളിൽ മികച്ച അഭിപ്രായംനേടി മുന്നേറുകയാണ് സത്യൻ അന്തിക്കാട്-മോഹൻലാൽ ടീമിന്റെ ഹൃദയപൂർവം, ഡൊമിനിക് അരുൺ-കല്യാണി പ്രിയദർശൻ ചിത്രം ലോക - ചാപ്റ്റർ വൺ: ചന്ദ്ര എന്നിവ. ഇതിൽ ഇന്ത്യൻ സിനിമയിലെ തന്നെ വനിതാ സൂപ്പർ ഹീറോ ചിത്രമായാണ് ലോക എത്തിയത്. ചിത്രത്തിനും കല്യാണിയുടെ പ്രകടനത്തിനും നിരവധി പേരാണ് കയ്യടിയുമായെത്തിയത്. ഇപ്പോഴിതാ ഹൃദയപൂർവത്തിലെ നായിക മാളവിക മോഹനനും ലോകയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ്.

ലോക അതി​ഗംഭീര സിനിമയാണെന്ന് മാളവിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇങ്ങനെയൊരു ശക്തമായ കഥാപാത്രത്തെ ഒരു സ്ത്രീ അവതരിപ്പിക്കുന്നത് കാണുമ്പോൾ വളരെയധികം സന്തോഷമുണ്ട്. ചിത്രത്തിന്റെ ബോക്സോഫീസ് പ്രകടനവും സന്തോഷം നൽകുന്നു എന്നും മാളവിക പറഞ്ഞു. ലോക എന്ന ഹാഷ്ടാ​ഗും മാളവിക ചേർത്തിട്ടുണ്ട്. അഭിനന്ദനത്തിന് നന്ദിയുണ്ടെന്ന് ഈ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് കല്യാണി പറഞ്ഞു. ഈ ഓണത്തിന് നമുക്കൊരുമിച്ച് വിജയം ആഘോഷിക്കാമെന്നും കല്യാണി കൂട്ടിച്ചേർത്തു. ബേസിൽ ജോസഫ്, വിജയ് യേശുദാസ്, നോബിൾ ബാബു തോമസ്, ദുൽഖർ സൽമാൻ, അദ്ദേഹത്തിന്റെ ഭാര്യ അമാൽ എന്നിവരും കല്യാണിക്ക് അഭിനന്ദനവുമായി എത്തിയിട്ടുണ്ട്.

ടൗണിൽ ഒരു ക്ലൗഡ് കിച്ചൻ നടത്തുന്ന ഹൃദ്രോ​ഗിയായ സന്ദീപ് ബാലകൃഷ്ണൻ ഒരു ഹാർട്ട് ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയയ്ക്കു വിധേയനാവുന്നതും തുടർ സംഭവങ്ങളുമാണ് ഹൃദയപൂർവം സിനിമയുടെ ഇതിവൃത്തം. സത്യൻ അന്തിക്കാടിൻറെ മകൻ അഖിൽ സത്യന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സോനു ടിപിയാണ്. അനൂപ് സത്യനാണ് ചിത്രത്തിൽ ക്രിയേറ്റീവ് ഡയറക്ടറായുള്ളത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ എത്തിയിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.

"ലോക" എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ലോക - ചാപ്റ്റർ വൺ: ചന്ദ്ര. നസ്ലിൻ, സാൻഡി, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാമത്തെ ചിത്രമാണ് ലോക

Content Highlights: Malavika Mohanan lauded Kalyani Priyadarshan`s show successful the superhero movie Loka

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article