Published: September 17, 2025 04:26 PM IST Updated: September 17, 2025 04:36 PM IST
1 minute Read
-
ജാവലിൻത്രോ യോഗ്യതാ റൗണ്ടിൽ 4 ഇന്ത്യക്കാർ
ടോക്കിയോ∙ ലോക അത്‍ലറ്റിക് ചാംപ്യൻഷിപ് ജാവലിൻ ത്രോയിൽ ഫൈനലിൽ കടന്ന് ഇന്ത്യൻ താരം നീരജ് ചോപ്ര. ആദ്യ ശ്രമത്തിൽ 84.85 മീറ്റർ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജ് ഫൈനല്‍ ഉറപ്പിച്ചത്. 84.50 മീറ്ററാണ് ഫൈനൽ യോഗ്യതയ്ക്കായി പിന്നിടേണ്ട ദൂരം. 87.21 മീറ്റർ ദൂരം എറിഞ്ഞ ജർമൻ താരം ജൂലിയൻ വെബറും ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്.
2023 ലോക ചാംപ്യൻഷിപ്പിലും 2024ലെ ഒളിംപിക്സിലും യോഗ്യതാ റൗണ്ടിൽ ഒരു ത്രോ കൊണ്ടു തന്നെ ഒന്നാം സ്ഥാനം ഉറപ്പിച്ചായിരുന്നു നീരജ് ഫൈനലിലേക്കു മാർച്ച് ചെയ്തത്. നാളെയാണ് ഫൈനൽ.
English Summary:








English (US) ·