ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; നീരജ്‌ ചോപ്രയ്ക്ക് മെഡലില്ല, എട്ടാംസ്ഥാനത്ത്

4 months ago 4

18 September 2025, 05:15 PM IST

NEERAJ CHOPRA

നീരജ് ചോപ്ര

ടോക്യോ(ജപ്പാന്‍): ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ജാവലിന്‍ ത്രോ ഫൈനലില്‍ ഇന്ത്യയുടെ നീരജ് ചോപ്ര എട്ടാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ആദ്യ അഞ്ച് ശ്രമങ്ങളില്‍ 83.65 മീറ്റര്‍, 84.03 മീറ്റര്‍, ഫൗള്‍, 82.63 മീറ്റര്‍, ഫൗള്‍ എന്നിങ്ങനെയാണ് നീരജിന്റെ പെര്‍മോന്‍സ്.

നിലവിലെ ജേതാവായ നീരജ് ആദ്യ ശ്രമത്തില്‍ തന്നെ 84.95 മീറ്റര്‍ എറിഞ്ഞായിരുന്നു നേരിട്ടുള്ള യോഗ്യതാ മാര്‍ക്ക് നേടിയിരുന്നത്.

മറ്റൊരു ഇന്ത്യന്‍ താരമായ സച്ചിന്‍ യാദവും ഫൈനലില്‍ പ്രവേശിച്ചെങ്കിലും 86.27 മീറ്റര്‍ എറിഞ്ഞ് നാലാം സ്ഥാനത്തെത്തി.

ട്രിനിഡാഡ് താരം കെഷ്‌ററോണ്‍ വാള്‍കോട്ട് (88.16 മീറ്റര്‍), ഗ്രനഡ താരം ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സണ്‍ (87.38 മീറ്റര്‍), യു.എസ്.എ യുടെ കുര്‍ടിസ് തോംസണ്‍ (86.67) മീറ്റര്‍ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനത്തുള്ളത്.

Content Highlights: Neeraj Chopra Eliminated At 8th successful satellite diversion title javelin final

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article