Published: September 18, 2025 04:15 PM IST Updated: September 18, 2025 05:31 PM IST
1 minute Read
ടോക്കിയോ∙ ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ് ജാവലിൻ ത്രോ ഫൈനലിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് നിരാശ. മത്സരത്തിൽ നീരജ് എട്ടാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്. 84.03 മീറ്ററാണ് നീരജിന്റെ മികച്ച ദൂരം. താരത്തിന്റെ രണ്ട് ശ്രമങ്ങൾ ഫൗളായി.
തകർപ്പൻ പ്രകടനങ്ങളുമായി ഇന്ത്യൻ താരം സച്ചിൻ യാദവ് തിളങ്ങിയെങ്കിലും നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ആദ്യ ത്രോയിൽ 86.27 മീറ്റർ ദൂരമാണ് സച്ചിന്‍ ജാവലിൻ പായിച്ചത്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. 85.71, 84.90, 85.96, 80.95 എന്നിങ്ങനെയാണ് താരത്തിന്റെ മറ്റു ശ്രമങ്ങളിലെ ദൂരങ്ങൾ. സച്ചിന്റെ ഒരു ത്രോ ഫൗളായി.
ആദ്യ ശ്രമത്തിൽ 88.16 മീറ്റർ ദൂരമെറിഞ്ഞ ട്രിനിഡാഡ് ടുബാഗോയുടെ കെഷോൺ വാൽകോട്ടിനാണ് ജാവലിൻ ത്രോ സ്വർണം. സീസണിൽ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. 87.38 മീറ്റർ ജാവലിൽ എറിഞ്ഞ് ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ് വെള്ളി നേടി. യുഎസിന്റെ കുർട്ടിസ് തോംപ്സൺ വെങ്കലവും സ്വന്തമാക്കി. പാക്കിസ്ഥാന്റെ അർഷദ് നദീം പത്താം സ്ഥാനത്തായി.
English Summary:








English (US) ·