26 June 2025, 02:26 PM IST

ആരിത് കപിൽ
ന്യൂഡൽഹി: ലോക ഒന്നാം നമ്പർ ചെസ് താരം മാഗ്നസ് കാൾസനെ തളച്ച് ഡൽഹിയിലെ ഒൻപതുകാരൻ. ഓൺലൈനിൽനടന്ന ‘ഏർലി ടൈറ്റിൽഡ് ട്യൂസ്‌ഡെ’ ടൂർണമെന്റിലാണ് ആരിത് കപിൽ കാൾസനെ തോൽവിയുടെ വക്കത്തെത്തിച്ചത്. ജയിക്കാൻ അവസരം ലഭിച്ചെങ്കിലും സമയക്കുറവുമൂലം ആരിതിന് സമനിലവഴങ്ങേണ്ടിവന്നു.
11 റൗണ്ടിൽ 10 പോയിന്റുമായി ഇന്ത്യയുടെ വി. പ്രണവ് ചാമ്പ്യനായി. അമേരിക്കൻ ഗ്രാന്റ് മാസ്റ്റർ ഹാൻസ് നെയ്മാനും കാൾസനും ഒൻപതര പോയിന്റോടെ രണ്ടും മൂന്നും സ്ഥാനത്തെത്തി.
ദേശീയ അണ്ടർ-9 ചെസിൽ റണ്ണറപ്പായ ആരിത് ജോർജിയയിൽ അണ്ടർ-10 ലോകചാമ്പ്യൻഷിപ്പിൽ മത്സരിക്കുകയാണ്. ആദ്യരണ്ടു റൗണ്ടിൽ വിജയംനേടി മെഡൽപ്രതീക്ഷയിലാണ് യുവപ്രതിഭ.
Content Highlights: aarit kapil 9 twelvemonth aged astir bushed magnus carlsen








English (US) ·