29 August 2025, 10:46 PM IST

നാഗ് അശ്വിൻ, ലോക എന്ന ചിത്രത്തിന്റെ പോസ്റ്റർ, സൗബിൻ ഷാഹിർ | ഫോട്ടോ: X, വി.പി. പ്രവീൺകുമാർ| മാതൃഭൂമി
കല്യാണി പ്രിയദർശനെ നായികയാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക: ചാപ്റ്റർ 1-ചന്ദ്ര എന്ന ചിത്രത്തിന് കയ്യടിയുമായി സിനിമാ രംഗത്തെ പ്രമുഖർ. കഴിഞ്ഞദിവസം റിലീസ് ചെയ്ത ചിത്രത്തിന് തിയേറ്ററുകളിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കേയാണ് ചലച്ചിത്ര മേഖലയ്ക്കകത്തുനിന്നും ലോകയ്ക്ക് കയ്യടിയുമായി എത്തിയിരിക്കുന്നത്. തെലുങ്ക് ചിത്രം കൽക്കി ഒരുക്കിയ സംവിധായകൻ നാഗ് അശ്വിൻ, നടൻ സൗബിൻ ഷാഹിർ, നടി സാമന്ത എന്നിവർ അക്കൂട്ടത്തിൽപ്പെടുന്നു.
അതിഗംഭീര സിനിമയാണ് ലോക എന്നാണ് തെലുങ്കിലെ കഴിഞ്ഞവർഷത്തെ സൂപ്പർഹിറ്റ് ചിത്രമായ കൽക്കി സംവിധാനം ചെയ്ത നാഗ് അശ്വിൻ പറഞ്ഞത്. മലയാള സിനിമയിൽ ഒരു പുതുയുഗം പിറന്നു എന്നാണ് സൗബിൻ ഷാഹിർ കുറിച്ചത്. ലോകയുടെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ നേരുന്നുവെന്നും സൗബിൻ കൂട്ടിച്ചേർത്തു. കല്യാണി പ്രിയദർശന്റെ ചിത്രത്തിനൊപ്പം കയ്യടികളുടെ ഇമോജിയാണ് സാമന്ത പോസ്റ്റ് ചെയ്തത്. ചിത്രത്തിന്റെ സംഘട്ടന സംവിധായകനായ യാനിക് ബെന്നും ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. സമാനതകളില്ലാത്ത പ്രകടനമാണ് കല്യാണി പ്രിയദർശൻ കാഴ്ചവെച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കല്യാണി പ്രിയദർശൻ, നസ്ലിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന 'ലോക' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. 'ലോക' എന്ന് പേരുള്ള സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'.
സൂപ്പർഹീറോ ആയ ചന്ദ്ര എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ സണ്ണി എന്നാണ് നസ്ലിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇൻസ്പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും വേണു ആയി ചന്ദുവും, നൈജിൽ ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ, നിഷാന്ത് സാഗർ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് 'ലോക- ചാപ്റ്റർ വൺ: ചന്ദ്ര'.
Content Highlights: Kalyan Priyadarshan's Superhero Film "Lokah" Praised by Nag Ashwin, Soubin Shahir, and Samantha
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·