ലോക ചാംപ്യൻമാർക്കു തിരുവനന്തപുരത്തു സ്വീകരണം, ഒരു മത്സരം ജയിച്ചാൽ ഇന്ത്യയ്ക്കു പരമ്പര

3 weeks ago 3

മനോരമ ലേഖകൻ

Published: December 24, 2025 09:12 PM IST

1 minute Read

ഇന്ത്യന്‍ താരങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോൾ
ഇന്ത്യന്‍ താരങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോൾ

തിരുവനന്തപുരം∙ ലോക ചാംപ്യന്മാരായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് തലസ്ഥാനനഗരിയിൽ ഊഷ്മള വരവേൽപ്പ്.  ഇന്ത്യ- ശ്രീലങ്ക ട്വന്റി20 പരമ്പരയ്ക്കായി തിരുവനന്തപുരത്തെത്തി ലോക ജേതാക്കൾക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. തലസ്ഥാന നഗരിയിൽ ആദ്യ രാജ്യാന്തര വനിതാ ക്രിക്കറ്റ് മത്സരത്തിനായി പ്രത്യേക വിമാനത്തിലാണ് ഇന്ത്യയുടേയും ശ്രീലങ്കയുടെയും താരങ്ങൾ എത്തിയത്. 

indian-womens-cricket-team-kerala-arrival-1

ഇന്ത്യൻ താരം ജെമിമ റോഡ്രിഗസ്. Photo: KCA

എയർപോർട്ടിലെത്തിയ ഇരു ടീമുകളെയും തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.കെ. രാജീവ്, ഇന്ത്യയുടെ മലയാളി താരം സജന സജീവൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ക്യാപ്റ്റൻ ഹർമൻ പ്രീതിനൊപ്പം വൈസ് ക്യാപ്റ്റൻ സ്‌മൃതി മന്ഥന, ജെമീമ റോഡ്രിഗ്രസ്, ഷെഫാലി വർമ്മ, റിച്ച ഘോഷ്, സ്നേഹ് റാണ, അമൻ ജോത് കൗർ, അരുന്ധതി റെഡ്‌ഡി തുടങ്ങിയവരും ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു. 

indian-womens-cricket-team-kerala-arrival

ഇന്ത്യൻ താരം സ്മൃതി മന്ഥനയ്ക്ക് ഷാൾ അണിയിക്കുന്നു. Photo: KCA

ചാമരി അട്ടപ്പട്ടുവാണ്‌ ശ്രീലങ്കൻ ടീം ക്യാപ്റ്റൻ. തിരുവനന്തപുരം ഹയാത്ത് റീജൻസിയിലാണ് ഇരു ടീമുകൾക്കും താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. ഡിസംബർ 26 , 28 , 30 തീയതികളിൽ കാര്യവട്ടം സ്പോർട്സ് ഹബ് ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. വിശാഖ പട്ടണത്തിൽ നടന്ന ആദ്യ രണ്ട മത്സരങ്ങളിലും ഇന്ത്യയ്ക്കായിരുന്നു ജയം. ഒരു മത്സരം കൂടി ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.

indian-womens-cricket-team-kerala-arrival-2

ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഹോട്ടലിലെത്തിയപ്പോൾ. Photo: KCA

English Summary:

Grand Welcome for World Champions: Indian Women's Cricket Team received a lukewarm invited successful Thiruvananthapuram for the India vs Sri Lanka T20 series. The squad is acceptable to play matches astatine the Greenfield Stadium, Karyavattom, and a triumph would unafraid the bid for India.

Read Entire Article