Published: June 28 , 2025 09:03 AM IST
1 minute Read
താഷ്കെന്റ് ∙ ഇന്ത്യയുടെ രമേഷ്ബാബു പ്രഗ്നാനന്ദ ലോക ചെസ് റാങ്കിങ്ങിൽ നാലാമതെത്തി. ഉസ്ബെക്കിസ്ഥാനിൽ സമാപിച്ച ഉസ് ചെസ് കപ്പിലെ കിരീട നേട്ടത്തോടെയാണ് ലൈവ് റേറ്റിങ്ങിൽ ലോക ചാംപ്യൻ ദൊമ്മരാജു ഗുകേഷിനെയും അർജുൻ എരിഗെയ്സിയെയും പ്രഗ്നാനന്ദ (2778.3) മറികടന്നത്. ഇതോടെ ഇന്ത്യയുടെ ഒന്നാം നമ്പർതാരവുമായി പ്രഗ്നാനന്ദ. ആദ്യമായാണ് പ്രഗ്നാനന്ദ ഈ നേട്ടം കൈവരിക്കുന്നത്.
ലോക റാങ്കിങ്ങിൽ മാഗ്നസ് കാൾസൻ, ഹികാരു നകാമുറ, ഫാബിയാനോ കരുവാന എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. അവസാന റൗണ്ടിൽ നോദിബ്രെക് അബ്ദുസത്തോറോവിനെ തോൽപിച്ച പ്രഗ്നാനന്ദ ടൂർണമെന്റിൽ തുല്യപോയിന്റ് നേടിയ അബ്ദുസത്തറോവ്, ജോവാക്കിം സിന്ദറോവ് എന്നിവരെ ടൈബ്രേക്കറിൽ മറികടന്നാണ് ചാംപ്യനായത്. അർജുൻ എരിഗെയ്സിയും അരവിന്ദ് ചിദംബരവും തമ്മിലുള്ള അവസാന റൗണ്ട് മത്സരം സമനിലയായി.
English Summary:








English (US) ·