14 September 2025, 11:05 AM IST

ജാസ്മിൻ ലംബോറിയ | x.com/@bindasbhidu
ലിവര്‍പൂള്‍: ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം ജാസ്മിന്‍ ലംബോറിയ. ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണനേട്ടത്തോടെയാണ് ജാസ്മിന്‍ ചരിത്രമെഴുതിയത്. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ പാരിസ് ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ ജേതാവായ ജൂലിയ ഷെര്‍മെറ്റയെ ആണ് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്.
ആദ്യ റൗണ്ടില്‍ പിന്നിലായെങ്കിലും ശക്തമായി തിരിച്ചുവന്നാണ് ജാസ്മിന്റെ സ്വര്‍ണനേട്ടം. ഈ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. ലോകചാമ്പ്യനായതില്‍ സന്തോഷമുണ്ടെന്ന് താരം പ്രതികരിച്ചു. ലോകചാമ്പ്യനാകുന്ന ഒമ്പതാമത്തെ ഇന്ത്യന്‍ ബോക്‌സറാണ് ജാസ്മിന്‍.
അതേസമയം ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതകള്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ജാസ്മിനുള്‍പ്പെടെ മൂന്ന് പേരാണ് മെഡലുകള്‍ സ്വന്തമാക്കിയത്. വനിതകളുടെ 80 കിലോഗ്രാം വിഭാഗത്തില്‍ നുപുര്‍ ഷിയോറന്‍ വെള്ളിയും പൂജ റാണി വെങ്കലവും നേടി.
Content Highlights: World Boxing Championships Jaismine Lamboria clinches gold








English (US) ·