31 August 2025, 04:35 PM IST

കല്യാണി പ്രിയദർശൻ, സയനോര ഫിലിപ്പ് | Photo: Instagram/ Kalyani Priyadarshan, Sayanora Philip
നാലുചിത്രങ്ങളായിരുന്നു ഇത്തവണ മലയാളികള്‍ക്ക് ഓണസമ്മാനമായി ലഭിച്ചത്. അതില്‍ രണ്ടിലും നായിക കല്യാണി പ്രിയദര്‍ശന്‍. ഇരുചിത്രങ്ങളും മികച്ച പ്രതികരണമാണ് തീയേറ്ററുകളില്‍ നേടുന്നത്. തീര്‍ത്തും വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളായി എത്തിയ കല്യാണി ഓണം 'തൂക്കി' എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം, ഇരുചിത്രങ്ങളിലും കല്യാണിക്കൊപ്പം തന്നെ പ്രശംസ നേടുകയാണ് മലയാളത്തിന്റെ പ്രിയഗായിക സയനോര ഫിലിപ്പ്.
ഡൊമിനിക് അരുണ്‍ സംവിധാനംചെയ്ത 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'യില്‍ സൂപ്പര്‍ഹീറോ കഥാപാത്രമായാണ് കല്യാണി വേഷമിട്ടിരിക്കുന്നത്. നടന്‍ അല്‍ത്താഫ് സലിമിന്റെ രണ്ടാം സംവിധാനസംരംഭമായ 'ഓടും കുതിര ചാടും കുതിര' എന്ന ചിത്രത്തില്‍ നിധി എന്ന കഥാപാത്രമായാണ് കല്യാണി അഭിനയിച്ചിരിക്കുന്നത്. ഇരുചിത്രങ്ങളിലും കല്യാണി പ്രിയദര്‍ശന് ശബ്ദം നല്‍കിയിരിക്കുന്നത് സയനോരയാണ്. രണ്ടു മികച്ച ചിത്രങ്ങളില്‍ കല്യാണിക്കുവേണ്ടി വോയ്‌സ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം അറിയിച്ച് സയോര കഴിഞ്ഞദിവസം കുറിപ്പ് പങ്കുവെച്ചിരുന്നു. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ സയനോരയെ പ്രശംസിച്ച് പ്രേക്ഷകരെത്തി. പ്രശംസകള്‍ക്ക് സയനോര നന്ദി അറിയിച്ചു.
പിന്നണി ഗായിക എന്നതിലുപരി സംഗീതസംവിധായികയെന്ന നിലയിലും സയനോര തന്റെ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. കൂടാതെ നടിയായും ശ്രദ്ധേയയായി. ഇതാദ്യമായല്ല സയനോര ഡബ്ബിങ്ങിലൂടെ കൈയടി നേടന്നത്. നേരത്തെ, നിവിന്‍ പോളി ചിത്രം 'ഹേഡ് ജൂഡി'ല്‍ തൃഷയ്ക്കും, 'സ്റ്റാന്‍ഡ് അപ്പില്‍' നിമിഷ സജയനും സയനോര ശബ്ദം നല്‍കിയിട്ടുണ്ട്. 'വരനെ ആവശ്യമുണ്ട്', 'ബ്രോ ഡാഡി' എന്നീ ചിത്രങ്ങളില്‍ ഗായിക ആന്‍ ആമിയാണ് കല്യാണിക്ക് ശബ്ദം നല്‍കിയത്.
Content Highlights: Kalyani Priyadarshan shines successful 2 Onam releases, with Sayanora Philip`s dependable implicit earning praise
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·