
ടീസറിൽനിന്ന് | Photo: Screen grab/ YouTube: Dulquer Salmaan
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ഏഴാംചിത്രമായ 'ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര'യുടെ ടീസര്‍ പുറത്ത്. കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന സൂപ്പര്‍ ഹീറോചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. മെഗാബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'ലോക' എന്ന് പേരുള്ള ഒരു സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യചിത്രമാണ് 'ചന്ദ്ര'. ഒരു സൂപ്പര്‍ഹീറോ കഥാപാത്രം ആയാണ് കല്യാണി പ്രിയദര്‍ശന്‍ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ഓണം റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു. മലയാളി പ്രേക്ഷകര്‍ ഇതുവരെ കാണാത്ത കഥാപശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇപ്പോള്‍ വന്നിരിക്കുന്ന ടീസറും ആദ്യമെത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും തരുന്നത്. ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും നിര്‍ണായക വേഷങ്ങള്‍ ചെയ്യുന്ന ചിത്രം വമ്പന്‍ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് 'ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര'.
ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം; ജേക്സ് ബിജോയ്, എഡിറ്റര്‍: ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ: ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ബംഗ്ലാന്‍, കലാസംവിധായകന്‍: ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ്: റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്, അമല്‍ കെ. സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍: യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പിആര്‍ഒ: ശബരി.
Content Highlights: Dulquer Salmaan Wayfarer Films` superhero movie `Lokah Chapter 1: Chandra` teaser is out!
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·