Published: July 24 , 2025 05:57 PM IST
1 minute Read
ന്യൂഡൽഹി ∙ ലോക സർവകലാശാല ഗെയിംസിൽ പങ്കെടുക്കാൻ ജർമനിയിലെത്തിയ ഇന്ത്യയുടെ ബാഡ്മിന്റൻ ടീമംഗങ്ങളെ അധികൃതരുടെ പിഴവിനെത്തുടർന്ന് അയോഗ്യരാക്കിയ സംഭവത്തിൽ താരങ്ങളെ അനുഗമിച്ച ജോയിന്റ് സെക്രട്ടറി ബൽജിത് സിങ് സെഖോണിനെ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് (എഐയു) സസ്പെൻഡ് ചെയ്തു.
ടീം മാനേജർമാരുടെ യോഗത്തിൽ ഇന്ത്യൻ സംഘത്തിലെ എല്ലാ അംഗങ്ങളുടെയും പേര്, യോഗത്തിൽ പങ്കെടുത്ത ബൽജിത് സിങ് നൽകിയില്ലെന്ന ആരോപണത്തെ തുടർന്നാണ് നടപടി. പേര് നൽകാത്തതിനാൽ 12 അംഗ ബാഡ്മിന്റൻ ടീമിലെ 6 പേർക്ക് മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ബാഡ്മിന്റൻ മിക്സ്ഡ് ഡബിൾ മത്സരത്തിൽ വെങ്കല മെഡൽ നേടിയ സംഘത്തിലെ താരങ്ങളെയാണ് വ്യക്തിഗത മത്സരത്തിൽ പങ്കെടുക്കാൻ അനുവദിക്കാതെ പുറത്താക്കിയത്. സംഭവത്തിൽ അന്വേഷണം നടത്തി 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പാനലിനെ നിയോഗിച്ചിട്ടുണ്ടെന്ന് എഐയു സെക്രട്ടറി ജനറൽ ഡോ. പങ്കജ് മിത്തൽ പറഞ്ഞു.
കൂടാതെ, മാനേജരുടെ പിഴവ് കാരണം മത്സരിക്കാൻ സാധിക്കാതിരുന്ന എല്ലാ താരങ്ങൾക്കും രാജ്യന്താര സർവകലാശാല കായിക സംഘടനയുടെ സർട്ടിഫിക്കറ്റുകളും മെഡലുകളും ഉറപ്പാക്കിയിട്ടുണ്ടെന്നും എഐയു അറിയിച്ചു.
English Summary:








English (US) ·