14 September 2025, 08:15 PM IST
.jpg?%24p=17c7a82&f=16x10&w=852&q=0.8)
പ്രതീകാത്മക ചിത്രം | Photo: Facebook/ Wayfarer Films
ഗാനരചയിതാവ് വിനായക് ശശികുമാറിന് നന്ദി അറിയിച്ച് ടീം 'ലോക'. ചിത്രത്തിന് പേര് നിര്‍ദേശിച്ചതിനുള്ള നന്ദിയാണ് ദുല്‍ഖര്‍ സല്‍മാന്റെ വേയ്‌ഫെറര്‍ ഫിലിംസിന്റെ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. അഞ്ച് ചിത്രങ്ങളടങ്ങിയ ഫ്രാഞ്ചൈസിന് പേര് നിര്‍ദേശിച്ചത് വിനായക് ശശികുമാര്‍ ആണെന്ന് സഹതിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു.
'ലോക എന്ന പേര് നിര്‍ദേശിച്ചതിന് നന്ദി വിനായക് ശശികുമാര്‍. പുതിയ ലോകത്തേയ്ക്കുള്ള ക്ഷണം, ഫ്രാഞ്ചൈസിയുടെ സത്ത പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്ന പേര്', എന്നായിരുന്നു വേയ്‌ഫെററിന്റെ പോസ്റ്റ്.
ചിത്രത്തിന്റെ പേരിനുള്ള മുഴുവന്‍ ക്രെഡിറ്റും ഗാനരചയിതാവ് വിനായക് ശശികുമാറിനാണെന്ന് ഒരു അഭിമുഖത്തില്‍ ശാന്തി ബാലചന്ദ്രന്‍ പറഞ്ഞിരുന്നു. 'ചിത്രത്തിലെ 'ശോക മൂകം' എന്ന പാട്ടിന്റെ പണിപ്പുരയിലിരിക്കുമ്പോഴാണ് വിനായക് പേര് നിര്‍ദേശിച്ചത്. ഞങ്ങളുടെ മുന്നില്‍ ഒരുപാട് പേരുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഒന്നിലും ആര്‍ക്കും പൂര്‍ണ്ണ തൃപ്തിയുണ്ടായിരുന്നില്ല. ഞങ്ങള്‍ ഒരു പുതിയ ലോകത്തെ അവതരിപ്പിക്കുന്നതുകൊണ്ട് 'ലോക' എന്നത് ഏറ്റവും അനുയോജ്യമായി തോന്നി', എന്നായിരുന്നു ശാന്തിയുടെ വാക്കുകള്‍.
ദുല്‍ഖര്‍ സല്‍മാന്റെ വേയ്‌ഫെറര്‍ ഫിലിംസ് നിര്‍മിച്ച് ഡൊമിനിക് അരുണ്‍ സംവിധാനംചെയ്ത 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര' ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ കുറിച്ച് വിജയകരമായ പ്രദര്‍ശനം തുടരുകയാണ്. ചിത്രം ഇതുവരെ 200 കോടിയിലേറെ നേടിക്കഴിഞ്ഞു. അഞ്ചുഭാഗങ്ങളുള്ള സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'.
Content Highlights: Dulquer Salmaan`s Wayfarer Films acknowledgment lyricist Vinayak Sasikumar for suggesting the rubric `Lokah`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·