Published: June 27, 2026 01:48 PM IST
1 minute Read
ലോകകപ്പിൽ തരംഗമായി പിങ്ക് നിറമുള്ള ബൂട്ടുകൾ. മാരിവില്ലഴകുള്ള ബൂട്ടുകൾ ധരിച്ച് കാൽപന്തിനു പിന്നാലെ പായുന്ന താരങ്ങൾ എന്ന പതിവു കാഴ്ചയ്ക്കു വിപരീതമായി ഇത്തവണ ലോകകപ്പിൽ ഒട്ടേറെ താരങ്ങൾ ഒരേ നിറമുള്ള ബൂട്ട് ധരിച്ചാണ് കളിക്കളത്തിൽ എത്തിയത്. പ്രമുഖ സ്പോർട്സ് ഷൂസ് ബ്രാൻഡുകളെല്ലാം ഇത്തവണ താരങ്ങൾക്കു നൽകിയതു പിങ്ക് നിറമുള്ള ബൂട്ടുകൾ. ആദ്യഘട്ടത്തിൽ മത്സരിക്കാൻ ഇറങ്ങിയ 528 താരങ്ങളിൽ 365 പേരും ധരിച്ചത് പിങ്ക് നിറമുള്ള ബൂട്ടുകളാണ്. ഇത് ആകെ കളിക്കാരുടെ 69 ശതമാനത്തോളം വരും. ബ്രസീൽ, കൊളംബിയ, ജർമനി ടീമുകളിലെ താരങ്ങൾക്കു മുഴുവൻ പിങ്ക് നിറമുള്ള ബൂട്ടുകളാണ്. ലോകകപ്പിന്റെ പരമ്പരാഗത ബൂട്ടുകൾ എന്നു വിശേഷണമുള്ള ബ്ലാക്ക് (കറുപ്പ്) ബൂട്ടുകൾ ധരിച്ചതാകട്ടെ ആകെ 7 താരങ്ങളും.
ഫാഷൻ ഫോർകാസ്റ്റിങ് ഏജൻസിയായ ഡബ്ല്യുജിഎസ്എൻ ആണ് യുഎസിലെ വേനൽക്കാലത്ത് നടക്കുന്ന ലോകകപ്പിന് പിങ്കും പർപ്പിളും ഇടകലർന്ന ‘ഇലക്ട്രിക് ഫ്യൂഷ’ നിറമുള്ള ബൂട്ടുകളായിരിക്കും നല്ലതെന്ന വിലയിരുത്തൽ പങ്കുവച്ചത്. ഇത് ഏറ്റെടുത്ത കമ്പനികൾ പിങ്ക് നിറമുള്ള ബൂട്ടുകൾ ഡിസൈൻ ചെയ്യുകയായിരുന്നു. നൈക്കിയുടെ പിങ്ക് നിറമുള്ള മെർക്കുറിയൽ ബൂട്ടാണ് ട്രെൻഡിങ്. 144 താരങ്ങളാണ് ഇതു ധരിച്ച് മത്സരത്തിനിറങ്ങിയത്.
What you should work next
എന്തുകൊണ്ട് പിങ്ക് ?
കടും നിറമുള്ള ബൂട്ടുകൾ ധരിച്ചാൽ താരങ്ങളുടെ ആത്മവിശ്വാസം വർധിക്കുമെന്ന കണ്ടെത്തലാണു പിങ്ക് നിറത്തിനു പിന്നിൽ. പച്ചപ്പുൽ മൈതാനത്ത് പിങ്ക് നിറമുള്ള ബൂട്ടുകൾ പെട്ടെന്നു കണ്ണിൽപെടും. ബ്രാൻഡുകളുടെ ലോഗോയും അതിവേഗം ശ്രദ്ധിക്കപ്പെടുമെന്നതും മറ്റൊരു കാരണമായി. പിങ്ക് നിറം വെളിച്ചത്തെ പ്രതിഫലിപ്പിക്കും എന്നതിനാൽ കാലിൽ ചൂട് അനുഭവപ്പെടുന്നതും കുറയും.
റൊണാൾഡോയ്ക്ക് നൈക്കി വക ഗോൾഡൻ ബൂട്ട്
ന്യൂയോർക്ക് ∙ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 20 വർഷം നീണ്ട ഫുട്ബോൾ കരിയറിനെ ആഘോഷിക്കാനായി നൈക്കി സ്പെഷൽ എഡിഷൻ ബൂട്ട് പുറത്തിറക്കി. ഏകദേശം 28,343 രൂപ വിലയുള്ള (300 ഡോളർ) ഗോൾഡ് മെർക്കുറിയൽ സൂപ്പർഫ്ലൈ ആർജിഎൻ ഫുട്ബോൾ ബൂട്ടാണ് പുറത്തിറക്കിയത്. റൊണാൾഡോയുടെ 2 ഗോളിന്റെ ബലത്തിൽ ഉസ്ബക്കിസ്ഥാനെതിരെ 5–0നു പോർച്ചുഗൽ വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് നൈക്കി പുതിയ ഷൂസ് അവതരിപ്പിച്ചത്.
English Summary:





English (US) ·