Published: October 12, 2025 11:12 AM IST
1 minute Read
-
വനിതാ ഏകദിന ലോകകപ്പിൽ ഇന്ന് ഇന്ത്യ– ഓസ്ട്രേലിയ
വിശാഖപട്ടണം ∙ ടോപ് ഓർഡറിലെ റൺവരൾച്ച, ബോളിങ് നിരയിലെ മൂർച്ചക്കുറവ്.. വനിതാ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോൽവി ടീം ഇന്ത്യയ്ക്ക് ഒരു പാഠപുസ്തകമായിരുന്നു. വനിതാ ക്രിക്കറ്റിലെ കന്നി ലോകകപ്പ് സ്വപ്നം കാണുന്ന ഇന്ത്യ, ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്ന് ഓർമിപ്പിച്ച മത്സരം.
അപ്രതീക്ഷിത തോൽവിയുടെ ആഘാതം മറികടക്കാനും ആത്മവിശ്വാസം വീണ്ടെടുക്കാനും ഇന്ന് നാലാം മത്സരത്തിനിറങ്ങുന്ന ഇന്ത്യൻ വനിതകൾക്ക് പക്ഷേ, പോരാട്ടം കടുപ്പമേറിയതാണ്. നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയാണ് എതിരാളികൾ. വിശാഖപട്ടണത്ത് ഉച്ചകഴിഞ്ഞ് 3 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തൽസമയം.
വേണം, ആറാം ബോളർ2 പേസർമാരും 3 സ്പിന്നറുമായി ഇറങ്ങുന്ന ഇന്ത്യൻ ബോളിങ്ങിലെ ബലക്ഷയം മുതലെടുത്താണ് വ്യാഴാഴ്ച ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ വിജയം നേടിയെടുത്തത്. പാർടൈം സ്പിന്നറായ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ ആറാം ബോളറായി ഉപയോഗിച്ച നീക്കവും വിജയിച്ചില്ല. ഡെത്ത് ഓവറിൽ ഇന്ത്യൻ പേസർമാർ 2 ഓവറുകളിൽ വഴങ്ങിയ 30 റൺസാണ് ദക്ഷിണാഫ്രിക്കൻ വിജയത്തിൽ നിർണായകമായത്.
ഇന്ന് ഓസ്ട്രേലിയയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ നേരിടുമ്പോൾ ബോളിങ് നിരയെ ശക്തിപ്പെടുത്തുകയാകും ഇന്ത്യയ്ക്ക് മുൻപിലുള്ള പ്രധാന ലക്ഷ്യം. ഓസ്ട്രേലിയൻ ബാറ്റർമാരെ ചെറുക്കാൻ ഇടംകൈ സ്പിന്നറായ രാധ യാദവിനെ ഇന്ത്യ പരീക്ഷിച്ചേക്കും.
സ്മൃതി, ഇങ്ങനെ പോരാസ്മൃതി മന്ഥന, ഹർമൻപ്രീത് കൗർ, ജെമിമ റോഡ്രിഗ്സ്– ബാറ്റിങ്ങിലെ 3 പവർഹൗസുകളും ഫോമിലേക്കു തിരിച്ചെത്തിയാൽ മാത്രമേ 7 തവണ ലോക ജേതാക്കളായ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്കു വകയുള്ളൂ. ലോകകപ്പിന് മുൻപ്, തുടരെ സെഞ്ചറികളുമായി ആരാധകരെ ആവേശത്തിലാഴ്ത്തിയ ഓപ്പണർ സ്മൃതി മന്ഥന, ലോകകപ്പിലെ 3 മത്സരങ്ങളിൽനിന്നു നേടിയത് 54 റൺസ് മാത്രമാണ്. എന്നാൽ 4 സെഞ്ചറികളും 48 റൺസ് ശരാശരിയുമടക്കം ഓസ്ട്രേലിയയ്ക്കെതിരെയുള്ള സ്മൃതിയുടെ മികച്ച ബാറ്റിങ് റെക്കോർഡ് ഇന്ത്യയ്ക്ക് പ്രതീക്ഷയാണ്.
English Summary:








English (US) ·