Published: October 06, 2025 10:47 AM IST
1 minute Read
-
അംപയർമാരായി അണ്ടർ 19 ലോകകപ്പ് ടീമിൽ കളിച്ച രണ്ടുപേർ
കാൻപുർ∙ ഓസ്ട്രേലിയൻ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി. എന്നാൽ അതിനു മുന്നോടിയായി നടന്ന ഇന്ത്യ എ– ഓസ്ട്രേലിയ എ പരമ്പരയിൽ കോലിയുടെ രണ്ടു പ്രിയപ്പെട്ട കൂട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നു; തൻമയ് ശ്രീവാസ്തവയും അജിതേഷ് അർഗലും.
മുപ്പത്തിയാറാം വയസ്സിലും ടീം ഇന്ത്യയുടെ പ്രധാന ബാറ്ററായാണ് കോലി ഇറങ്ങുന്നതെങ്കിൽ മുപ്പത്തിയഞ്ചുകാരൻ തൻമയിയും മുപ്പത്തിയേഴുകാരൻ അജിതേഷും അംപയർമാരുടെ റോളിലാണ് ഓസ്ട്രേലിയ എ – ഇന്ത്യ എ പരമ്പരയിൽ എത്തിയത്. 2008ൽ കോലിയുടെ കീഴിൽ ഇന്ത്യ അണ്ടർ 19 ലോകകപ്പ് നേടിയപ്പോൾ ടീമിലുണ്ടായിരുന്നവരിൽ പ്രധാനികളാണ് തൻമയിയും അജിതേഷും. ഓപ്പണിങ് ബാറ്ററായ തൻമയ് ലോകകപ്പിൽ 262 റൺസുമായി ടീമിന്റെ നെടുംതൂണായപ്പോൾ മീഡിയം പേസറായ അജിതേഷായിരുന്നു ഫൈനലിൽ പ്ലെയർ ഓഫ് ദ് മാച്ച്.
അണ്ടർ 19 കിരീടനേട്ടത്തിനു പിന്നാലെ കോലി സീനിയർ ടീമിൽ ഇടംപിടിച്ചെങ്കിലും തൻമയിക്കും അജിതേഷിനും പ്രഫഷനൽ ക്രിക്കറ്റിൽ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. കുറച്ചുകാലം ആഭ്യന്തര ക്രിക്കറ്റിൽ സജീവമായ ഇരുവരും പിന്നാലെ അംപയറിങ്ങിലേക്ക് കടന്നു. രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങൾ നിയന്ത്രിച്ച ഇരുവരുടെയും ആദ്യ രാജ്യാന്തര പരമ്പരയാണ് ഇന്ത്യ എ– ഓസ്ട്രേലിയ എ മത്സരങ്ങൾ.
English Summary:








English (US) ·