Published: July 09, 2026 04:09 PM IST
1 minute Read
കൊച്ചി∙ ഫിഫ ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ പോരാട്ടം ബിഗ് സ്ക്രീനിൽ കാണാൻ അവസരം. മനോരമ ഓണ്‍ലൈൻ ചുങ്കത്ത് ജ്വല്ലറി, കൊച്ചി കോർപറേഷൻ എന്നിവരുമായി സഹകരിച്ചാണ് ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ പ്രദർശനം സംഘടിപ്പിക്കുന്നത്. ‘ഗെയിം ഓൺ, ഡ്രഗ്സ് ഓഫ്’ എന്ന പരിപാടിയിൽ ഫുട്ബോൾ പ്രദർശനത്തോടൊപ്പം വിവിധ മത്സരങ്ങളും നടക്കും. വ്യാഴാഴ്ച രാത്രി നടക്കുന്ന ഫ്രാൻസ്– മൊറോക്കോ പോരാട്ടത്തോടെയാണ് പരിപാടികൾക്കു തുടക്കമാകുന്നത്. ഇന്ന് വൈകിട്ട് ആറു മണിക്കാണ് ഉദ്ഘാടനം. പ്രവേശനം സൗജന്യം.
English Summary:





English (US) ·