Published: August 06, 2026 04:46 PM IST
1 minute Read
മഡ്രിഡ്∙ ഫിഫ ലോകകപ്പ് വിജയത്തിനു പിന്നാലെ സ്പെയിനിന്റെ കൗമാര താരം ലമീൻ യമാലിന്റെ പ്രണയം തകർന്നോ? സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് ഇക്കാര്യത്തില്‍ നടക്കുന്നത്. യമാലും കാമുകി ഇനസ് ഗാർഷ്യ സാന്റോസും തമ്മിൽ പ്രശ്നങ്ങളുള്ളതായി നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇനസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു സ്റ്റോറിയാണ് ഇപ്പോഴത്തെ ചർച്ചകൾക്കു വഴിയൊരുക്കിയത്. ‘ഒരുപാട് മോശം കാര്യങ്ങൾ ഞാൻ കേട്ടുകഴിഞ്ഞു. നിങ്ങളോട് എന്താണു പറയേണ്ടതെന്ന് അറിയില്ല.’’– എന്നായിരുന്നു ഇനസിന്റെ സ്റ്റോറി. യമാലിനൊപ്പമുള്ള ബന്ധത്തെക്കുറിച്ചാണ് ഇനസിന്റെ പ്രതികരണമെന്നാണ് ഒരു വിഭാഗം ആരാധകരുടെ കണ്ടെത്തൽ.
What you should work next
ഫിഫ ലോകകപ്പിൽ സ്പെയിനിന്റെ മത്സരങ്ങൾ കാണാനും ടീമിനെ പ്രോത്സാഹിപ്പിക്കാനും ഇനസ് ഗാർഷ്യ പതിവായി ഗാലറിയിലെത്താറുണ്ടായിരുന്നു. ഫൈനലിനു ശേഷം ഗ്രൗണ്ടിലിറങ്ങിയ ഇനസ്, ലോകകപ്പ് ട്രോഫിയുമായി യമാലിനൊപ്പമുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. എന്നാൽ നിലവിലെ അഭ്യൂഹങ്ങളോട് വ്യക്തമായി പ്രതികരിക്കാൻ സ്പാനിഷ് സൂപ്പർ താരമോ, കൂട്ടുകാരിയോ തയാറായിട്ടില്ല. യമാലുമായുള്ള ബന്ധത്തിന്റെ പേരിൽ ഇനസിന് ഒരു വിഭാഗം സ്പാനിഷ് ആരാധകരിൽനിന്ന് സൈബർ ആക്രമണം നേരിടേണ്ടിവന്നിട്ടുണ്ട്.
What you should work next
യമാലിന്റെ പ്രശസ്തി മുതലെടുത്ത് വളരാനാണ് ഇനസ് ഗാർഷ്യ ശ്രമിക്കുന്നതെന്നാണ് ഇവരുടെ പരാതി. സമൂഹമാധ്യമങ്ങൾ വഴിയാണ് യമാലിനെ പരിചയപ്പെടുന്നതെന്ന് ഇനസ് ഒരു ടിക് ടോക് വിഡിയോയിൽ പ്രതികരിച്ചിരുന്നു. കുറച്ചു നാൾ ഓൺലൈനായി ചാറ്റുകൾ തുടർന്ന ശേഷമാണ് ഇരുവരും നേരിട്ടു കാണുന്നത്. യമാലും ഇനസും ഗ്രീസിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോയപ്പോഴാണ് ഈ ബന്ധം പരസ്യമായത്.
2026 മേയിൽ ബാർസിലോന ക്ലബ്ബ് സംഘടിപ്പിച്ച അത്താഴ വിരുന്നിൽ ഇനസിനെയും ഒപ്പം കൂട്ടിയ യമാൽ ആരാധകരെ ഞെട്ടിച്ചു. ഇരുവരും ഒരു ഔദ്യോഗിക വേദിയിൽ ഒരുമിച്ചെത്തിയ ആദ്യത്തെ സംഭവമായിരുന്നു ഇത്. ഇന്‍സ്റ്റഗ്രാമിൽ മാത്രം 4.3 മില്യൻ ആളുകൾ പിന്തുടരുന്ന ഇനസ് ഗാര്‍സ്യ സ്പെയിനിലെ സെവിയ്യ സ്വദേശിനിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·