Published: July 19, 2026 11:55 PM IST Updated: July 20, 2026 01:48 AM IST
1 minute Read
ന്യൂയോർക്ക്∙ ഫിഫ ലോകകപ്പ് ഫൈനൽ വേദിയെ ആവേശത്തിലാക്കി യുട്യൂബർ ഐ ഷോ സ്പീഡ്. അർജന്റീന– സ്പെയിൻ ഫൈനൽ പോരാട്ടത്തിനു മുൻപ് ഗ്രൗണ്ടിലിറങ്ങിയ ഐ ഷോ സ്പീഡ് ലോകകപ്പിന്റെ ഗാനങ്ങളിലൊന്നാണ് ആലപിച്ചത്. വെള്ള വസ്ത്രം ധരിച്ചെത്തിയ സ്പീഡിനൊപ്പം, നർത്തകരും വേദിയിൽ അണിനിരന്നു. പിന്നാലെ അമേരിക്കൻ ഗായകൻ പോസ്റ്റ് മലോനും റാപ്പർ സ്വേ ലീയും പ്രശസ്തമായ ‘സൺഫ്ലവർ’ ഗാനവുമായി അരങ്ങ് കൊഴുപ്പിച്ചു.
ഫുട്ബോൾ ഇതിഹാസങ്ങളായ റൊണാൾഡോ, റൊണാൾഡീഞ്ഞോ എന്നിവർക്കൊപ്പമാണ് ഹാഫ് ടൈമിലെ പരിപാടിക്ക് മഡോണ ഗ്രൗണ്ടിലേക്കെത്തിയത്. പിന്നാലെ ഡൈനാമിറ്റ് ഗാനവുമായി കൊറിയൻ പോപ്പ് സംഘം ബിടിസും ഗ്രൗണ്ടിൽ ആവേശം നിറച്ചു. ജസ്റ്റിൻ ബീബറെയും ലോകകപ്പ് ഗാനം അവതരിപ്പിച്ച ഷക്കീറയെയും ആരവത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ലോകകപ്പ് ഗാനമായ ‘ഡായ്, ഡായ്’ ആണ് ഷക്കീറ അവതരിപ്പിച്ചത്.
English Summary:





English (US) ·