Published: October 02, 2025 01:10 PM IST Updated: October 02, 2025 02:31 PM IST
1 minute Read
ലഹോർ∙ ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ വിജയം നേടിയതിനു പിന്നാലെ, പാക്ക് ക്രിക്കറ്റിന്റെ ദുരവസ്ഥ വെളിപ്പെടുത്തുന്ന മുന്‍ താരം സയീദ് അജ്മലിന്റെ ദൃശ്യങ്ങൾ വീണ്ടും ചർച്ചയാകുന്നു. ലോകകപ്പ് വിജയിച്ചതിനു സമ്മാനമായി ലഭിച്ച 25 ലക്ഷത്തിന്റെ ചെക്ക് ബൗണ്‍സായിപ്പോയെന്നാണ് അജ്മലിന്റെ പരാതി. ഏഷ്യാ കപ്പിലെ ഇന്ത്യ–പാക്കിസ്ഥാൻ മത്സരങ്ങൾക്കിടയിലെ നാടകീയ സംഭവങ്ങൾക്കു ശേഷമാണ് അജ്മലിന്റെ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുന്നത്.
ഏഷ്യാകപ്പ് വിജയികളായ ഇന്ത്യന്‍ താരങ്ങൾക്കു എസിസി ചെയർമാൻ മൊഹ്സിന്‍ നഖ്‍വി ട്രോഫി നൽകാത്തതു വൻ വിവാദമായിരുന്നു. ഇന്ത്യൻ വിജയത്തിനു പിന്നാലെ ട്രോഫിയുമായി ഗ്രൗണ്ട് വിട്ട നഖ്‍വി, ഇത് യുഎഇ ക്രിക്കറ്റ് അസോസിയേഷനാണു കൈമാറിയത്. ഇന്ത്യയോടേറ്റ തോൽവിക്കുശേഷം പാക്ക് താരങ്ങൾക്ക് വിദേശ ട്വന്റി20 ലീഗുകളിൽ പങ്കെടുക്കുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു. പിസിബി പാക്ക് താരങ്ങളെ ‘ശിക്ഷിച്ചതാണെന്നാണു’ വിലയിരുത്തൽ.
2009ൽ ട്വന്റി20 ലോകകപ്പ് വിജയിച്ച പാക്കിസ്ഥാൻ ടീമിൽ സയീദ് അജ്മലും അംഗമായിരുന്നു. 25 ലക്ഷം പാക്കിസ്ഥാനി രൂപയായിരുന്നു പാക്കിസ്ഥാൻ താരങ്ങൾക്കു സമ്മാനമായി സർക്കാർ പ്രഖ്യാപിച്ചത്. അന്നത്തെ പാക്ക് പ്രധാനമന്ത്രിയായിരുന്നു യൂസഫ് റാസ ഗിലാനിയായിരുന്നു പാക്ക് താരങ്ങൾക്കു പാരിതോഷികം നൽകുമെന്ന് അറിയിച്ചത്. ‘‘സർക്കാർ നൽകുന്ന ചെക്ക് വരെ ബൗണ്‍സാകുമെന്നു ഞാൻ അന്നാണ് അറിഞ്ഞത്. പിസിബി മേധാവി ഇടപെട്ട് പ്രശ്നം പരിഹരിക്കുമെന്നാണു ഞങ്ങളോടു പറഞ്ഞത്. എന്നാൽ അവർ കൈവിട്ടു. സർക്കാർ നൽകിയ ചെക്കിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നായിരുന്നു പിസിബി അറിയിച്ചത്. അവസാനം ഐസിസി പ്രഖ്യാപിച്ച തുക മാത്രം ഞങ്ങള്‍ക്കു കിട്ടി.’’– സയീദ് അജ്മൽ വ്യക്തമാക്കി.
2009 ലോകകപ്പിൽ 12 വിക്കറ്റ് വീഴ്ത്തിയ സയീദ് അജ്മൽ, പാക്കിസ്ഥാൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്പിന്നർമാരിലൊരാളാണ്. 2015ൽ വിവാദ ബോളിങ് ആക്ഷന്റെ പേരിൽ സസ്പെൻഷനിലായതോടെയാണ് താരത്തിന്റെ കരിയർ അവസാനിച്ചത്.
Pakistan subordinate Saeed Ajmal
Pakistan Prime Minister gave a cheque of 25 lakh rupees due to the fact that we won the Asia Cup.
But erstwhile I went to the bank, they said the authorities relationship doesn’t person money.
Mohsin Naqvi Trophy Chori astatine slightest wage wealth to your players Ajmal Shahid Afridi pic.twitter.com/jrHK7Cn1Wu
English Summary:








English (US) ·